നിമിഷം സുവർണ്ണനിമിഷം

നിമിഷം സുവർണ്ണനിമിഷം
ഞാൻ തേടിവന്ന നിമിഷം
തരൂനീ എനിക്കു തരു നീ
ഈ ജന്മം സഫലം..

ആദിയിലേതോ തിരുമൊഴികൾ
പാടിയുണർത്തിയ താമര ഞാൻ (2)
ഇരുളിൽ നിന്നെ തിരയും നേരം  (2
ഒരുകിനാവുപോൽ അരികിൽ വന്നുവോ
നീയിന്നെന്തേ മൌനമോ  (2)  (നിമിഷം......)

നീയറിയില്ലെൻ നിനവുകളിൽ
 നീപകരുന്നൊരു നിർവൃതികൾ (2)
ഇളനീർ തന്നു  കുളിർ നീർ തന്നു (2)
ഉണരുമെന്നിലെ കിളിമകൾക്കു നീ
തന്നു തണ്ണീർപ്പന്തലും ( നിമിഷം...)