അവൾ ചിരിച്ചാൽ മുത്തു ചിതറും
ആ മുത്തോ നക്ഷത്രമാകും
അതു കണ്ടാൽ കരളിൽ കൊണ്ടാൽ
ഏതു പകലും രാത്രിയാകും
ആ നക്ഷത്രരത്നങ്ങൾ വാരിയണിഞ്ഞാൽ
ആകാശമാകും
അവൾ ചിരിച്ചാൽ മുത്തു ചിതറും
ആ മുത്തോ നക്ഷത്രമാകും
വാനവും ഭൂമിയും കപ്പം കൊടുക്കും
വരവർണ്ണിനിയല്ലേ - അവളൊരു
വരവർണ്ണിനിയല്ലേ
വാർമഴവില്ലിന്നേഴു നിറങ്ങൾ
പകർന്നതവളല്ലേ - നിറങ്ങൾ
പകർന്നതവളല്ലേ
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
അതു കണ്ടാൽ കരളിൽ കൊണ്ടാൽ
ഏതു മുള്ളും പൂമുല്ലയാകും
ആ നവമാലികകൾ വാരിയണിഞ്ഞാൽ
ആരാമമാകും
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
വാസന്തദേവിക്കു വരം കൊടുക്കും
മാലാഖയല്ലേ - അവളൊരു
മാലാഖയല്ലേ
വാടാമലരിൽ മായാഗന്ധം
ചൂടിയതവളല്ലേ - ഗന്ധം
ചൂടിയതവളല്ലേ
അവൾ ചിരിച്ചാൽ മുത്തു ചിതറും
ആ മുത്തോ നക്ഷത്രമാകും
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
ആ കുളിരിൽ പൂക്കൾ വിടരും
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3