അവൾ ചിരിച്ചാൽ മുത്തു ചിതറും
ആ മുത്തോ നക്ഷത്രമാകും
അതു കണ്ടാൽ കരളിൽ കൊണ്ടാൽ
ഏതു പകലും രാത്രിയാകും
ആ നക്ഷത്രരത്നങ്ങൾ വാരിയണിഞ്ഞാൽ
ആകാശമാകും
അവൾ ചിരിച്ചാൽ മുത്തു ചിതറും
ആ മുത്തോ നക്ഷത്രമാകും
വാനവും ഭൂമിയും കപ്പം കൊടുക്കും
വരവർണ്ണിനിയല്ലേ - അവളൊരു
വരവർണ്ണിനിയല്ലേ
വാർമഴവില്ലിന്നേഴു നിറങ്ങൾ
പകർന്നതവളല്ലേ - നിറങ്ങൾ
പകർന്നതവളല്ലേ
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
അതു കണ്ടാൽ കരളിൽ കൊണ്ടാൽ
ഏതു മുള്ളും പൂമുല്ലയാകും
ആ നവമാലികകൾ വാരിയണിഞ്ഞാൽ
ആരാമമാകും
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
വാസന്തദേവിക്കു വരം കൊടുക്കും
മാലാഖയല്ലേ - അവളൊരു
മാലാഖയല്ലേ
വാടാമലരിൽ മായാഗന്ധം
ചൂടിയതവളല്ലേ - ഗന്ധം
ചൂടിയതവളല്ലേ
അവൾ ചിരിച്ചാൽ മുത്തു ചിതറും
ആ മുത്തോ നക്ഷത്രമാകും
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
ആ കുളിരിൽ പൂക്കൾ വിടരും
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page