നിന്റെ മിഴിയിൽ നീലോല്പലം

നിന്റെ മിഴിയിൽ നീലോല്പലം
നിന്നുടെ ചുണ്ടിൽ പൊന്നശോകം
നിൻ കവിളിണയിൽ കനകാംബരം
നീയൊരു നിത്യവസന്തം
(നിന്റെ..)

പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന
കാമദേവന്റെ കളഹംസമേ
ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ
ഊഞ്ഞാലാടുക തോഴീ നീ
ഊഞ്ഞാലാടുക തോഴീ
(നിന്റെ..)

വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും
പൂനിലാവിന്റെ സഖിയാണു നീ
ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീ‍വരമിഴിയാടൂ നീ
ഇന്ദീ‍വരമിഴിയാടൂ
(നിന്റെ..)