ഗണപതിയും ശിവനും വാണീദേവിയും

ഗണപതിയും ശിവനും വാണീദേവിയും
തുണ അരുളേണമിന്നൂ സൽ‌ക്കഥാചൊല്ലുവാൻ

കന്നിമാസത്തിലെ ആയില്ല്യംനാളില്
പന്നഗറാണിയാം കദ്രുപെറ്റുണ്ടായ
കന്നിമാസത്തിലെ ആയില്ല്യംനാളില്
പന്നഗറാണിയാം കദ്രുപെറ്റുണ്ടായ

ശ്രേഷ്ഠനനന്തനും വാസുകി തക്ഷകൻ
കാർകോടകൻ തൊട്ടുള്ളായിരം നാഗങ്ങൾ
ശ്രേഷ്ഠനനന്തനും വാസുകി തക്ഷകൻ
കാർകോടകൻ തൊട്ടുള്ളായിരം നാഗങ്ങൾ

അഷ്ടനാഗക്കളമെത്തിനിന്നാടുവാൻ
ഇഷ്ടമായുള്ളോരീ വീണ പാടുന്നുണ്ട്
അഷ്ടനാഗക്കളമെത്തിനിന്നാടുവാൻ
ഇഷ്ടമായുള്ളോരീ വീണ പാടുന്നുണ്ട്

താളവും മേളവും ഒത്തുചേരുന്നുണ്ട്
താപസഭാവംവിട്ടാടുനാഗങ്ങളേ
താളവും മേളവും ഒത്തുചേരുന്നുണ്ട്
താപസഭാവംവിട്ടാടുനാഗങ്ങളേ

ചിത്തിര കാൽനാട്ടി ചേലുള്ള പന്തലിൽ
ചെത്തിയും ചെമ്പകം പിച്ചകം താമരാ
ചിത്തിര കാൽനാട്ടി ചേലുള്ള പന്തലിൽ
ചെത്തിയും ചെമ്പകം പിച്ചകം താമരാ

ആലില വെറ്റില പൂക്കുല മാവില
മേലാപ്പിനാകേ അഴകുചാർത്തുന്നുണ്ട്
ആലില വെറ്റില പൂക്കുല മാവില
മേലാപ്പിനാകേ അഴകുചാർത്തുന്നുണ്ട്

മണിചിത്രകൂടത്തിൻ വിളയാടാനാടിവാ
മാണിക്യകല്ലിന്റെ ദീപം തെളിച്ചുവാ
മണിചിത്രകൂടത്തിൽ വിളയാടാനാടിവാ
മാണിക്യകല്ലിന്റെ ദീപം തെളിച്ചുവാ

നൂറും‌പാലമൃതുള്ള നാഗങ്ങളേ വിരികാ
നൂറുദോഷങ്ങളകലാൻ തെളിയുക

Submitted by Manikandan on Wed, 06/24/2009 - 10:32