കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ
രാത്രിവരുന്നൂ താവളമെവിടെ യാത്രക്കാരാ ചൊല്ലൂ
കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ
രാത്രിവരുന്നൂ താവളമെവിടെ യാത്രക്കാരാ ചൊല്ലൂ
കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ
കദനത്തിൻ കൊടും ഭാരം പേറി കഴലും മനവും നീറീ, നീറീ
കദനത്തിൻ കൊടും ഭാരം പേറി കഴലും മനവും നീറീ
മിഴിനീർ വീണു നനഞ്ഞൊരു വഴിയിൽ
മിഴിനീർ വീണു നനഞ്ഞൊരു വഴിയിൽ
നിഴലിൻ നീളം ഏറി, നിഴലിൻ നീളം ഏറീ
കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ
മാനായ് തീർന്നൊരു മാരീചൻ പോൽ മായികമാമൊരു സ്വപ്നം, സ്വപ്നം
മാനായ് തീർന്നൊരു മാരീചൻ പോൽ മായികമാമൊരു സ്വപ്നം
മാടിവിളിപ്പൂ മൂഢാനിന്നെ തേടുവതെന്തീയിരുളിൽ
വഴിയിൽക്കാണും കുടിലിൽ നിന്നൊരു വളകിലുക്കം കേൾപ്പൂ, കേൾപ്പൂ
വഴിയിൽക്കാണും കുടിലിൽ നിന്നൊരു വളകിലുക്കം കേൾപ്പൂ
പഥികാ ചെല്ലൂ മുട്ടിവിളിക്കൂ
പഥികാ ചെല്ലൂ മുട്ടിവിളിക്കൂ
പാതയിരുണ്ടു വരുന്നൂ
പാതയിരുണ്ടു വരുന്നൂ
കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ
രാത്രിവരുന്നൂ താവളമെവിടെ യാത്രക്കാരാ ചൊല്ലൂ
കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page