കാശ്‌മീർ പൂവേ

കാശ്മീർ പൂവേ കിനാവിൻ കനകവനിയിൽ നീ വസന്തം
ചിറകടികളോടെ വരുമ്പോൾ മധുരമതെല്ലാം തരൂ നീ
കണിമലരാകില്ലേ ഹോ ഇണമിഴി ഞാനെങ്കിൽ എന്നെന്നും
ഇതളഴകാടില്ലേ നീ മധുമഴ ഞാനെങ്കിൽ മെയ്യിൽ

കുങ്കുമം ചേരും ചുണ്ടിൽ
ചുംബനം ചൂടാമോ നീ
പതിവായ് സിന്ദൂരം വാങ്ങുവാൻ
വരുമോ ചിങ്കാരത്തുമ്പീ നീ
ഇനിയും സമ്മാനം നൽകാമോ നീ

കണിമലരാകില്ലേ ഹോ
ഇണമിഴി ഞാനെങ്കിൽ എന്നെന്നും
ഇതളഴകാടില്ലേ നീ മധുമഴ ഞാനെങ്കിൽ മെയ്യിൽ

തേനുമായ് തേടുന്നില്ലേ നീ ഒന്നേ നിന്നേ
തനിയേ പൂത്തുലയാമോ ദൂരേ മഞ്ഞിൽ
നീ പുണരാമൊന്നെങ്കിൽ
ഇനിയും പൂക്കാലം നീയാണല്ലേ
(കാശ്മീർ...)