പൊന്നമ്പിളി കാത്തുനിൽക്കും

പൊന്നമ്പിളി കാത്തുനിൽക്കും കുന്നിൻ ചരിവിൽ
കാതിൽ കുളിർ പെയ്തതാരോ കാണാക്കുയിലോ..
പാടുന്നെൻ കിനാവിൻ കിളിപ്പൈതൽ
പ്രിയമാനസാ.. വരില്ലേ നീ..

കാതോർത്തു നിന്നിവൾ കളി ചൊല്ലി വന്നില്ലേ നീ
കൈനീട്ടി വന്നിവൾ നിഴലായ് മാഞ്ഞൂ നീ..
യാമിനിതൻ മാനസ്സമോ രാക്കിളിയോ പാടീ
കാത്തിരിക്കും ഒരു ഗോപീഹൃദയമോ..
കുളുർമുല്ലകൾ പൂത്തു നിലാവായ്
മലർശയ്യയൊരുങ്ങുകയായി..

പാടുന്നെൻ പ്രാണനിൽ പ്രണയാർദ്രനായ് നീയിന്നും
വന്നാലും ഞാനൊരു വനവേണുവായ് നിൽപ്പൂ..
നീയുണരാൻ വൈകുമൊരു നാലുമണിപ്പൂവോ
കാട്ടുപൂവിൻ മണമറിയാമധുപനോ
കുളിരാതിരരാവിനു മോഹം
ഇളംചൂടിലലിഞ്ഞു മയങ്ങാൻ...

.