കരയൂ കരയൂ ഹൃദയമേ

കരയൂ കരയൂ ഹൃദയമേ
പൊട്ടിക്കരയൂ ഭഗ്ന ഹൃദയമേ (കരയൂ...)

തപ്തബാഷ്പതടാകക്കരയിൽ
തപോവനം തീർക്കൂ ഏകാന്ത
തപോവനം തീർക്കൂ (കരയൂ..)

ആത്മാവിൽ അഷ്ടമംഗല്യപ്പൂപ്പാലികയിൽ
ആരാധിക്കും സ്വർണ്ണവിഗ്രഹം
ദാനം നൽകീ മറ്റൊരാൾക്കു നീ
ദാനം നൽകീ (കരയൂ..)

അപരാജിതയോ പരാതിതയോ
അന്യയായ്  നീ നിൻ പ്രേമഭവനത്തിൽ
അന്യയായ് നീ (കരയൂ...)