താമരത്തോണിയിൽ

താമരത്തോണിയിൽ പൂമണച്ചോലയിൽ
തങ്കക്കിനാവു കാണും സങ്കല്പരാധികേ
വന്നാലും മുന്നിൽ നീ വാസന്തറാണി പോൽ
ചുണ്ടത്ത് പാറിടുന്ന പണ്ടത്തെ പാട്ടുമായി

ഒരു കൂട പൂവുമായി മധുമാസം വന്നു പോയി
കണ്മണീ കാത്തുകാത്തെൻ കരളു തകർന്നു പോയി
കുഴലൂതും കാറ്റേ നീ കുയിലാളെ കണ്ടുവോ
കണ്ണെഴുതും കായാമ്പൂവേ സുന്ദരിയെ കണ്ടുവോ