മുരളീഗാനത്തിൻ കല്ലോലിനീ..
മധുര സ്വരരാഗ മാന്ദാകിനീ..
പ്രണയാമൃതം പകരും പ്രവാഹിനീ..
പ്രിയരാധയ്ക്കതു മൃതസഞ്ജീവനി..
യമുനതൻ അലകൾ വീണകളായി..
പവനതരംഗങ്ങൾ വിരലുകളായി..
ലവംഗലതാവലി മൃദംഗങ്ങളായി..
അവൻ പാടും ഗാനത്തിൻ മേളങ്ങളായി..
ഉണർന്നില്ലേ.... രാധികേ.. നിൻ ഹൃദയം
ഉണർന്നില്ലേ... പിണക്കം മറന്നില്ലേ....
(മുരളീഗാനത്തിൻ)
ചന്ദനമണിയും മലർനെഞ്ചമിളകി..
ചപലവികാരങ്ങൾ ഉൾത്താരിലിളകി..
ഗോപികമാർ കാമപാദങ്ങൾ തേടി..
ആ വനമാലി തൻ കീർത്തനം പാടി..
അണിഞ്ഞില്ലേ... രാധികേ..നിൻ ചിലങ്ക
അണിഞ്ഞില്ലേ.. പിണക്കം മറന്നില്ലേ...
(മുരളീഗാനത്തിൻ)
.
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3