അപാരസുന്ദര നീലാകാശം
അനന്തതേ നിന് മഹാസമുദ്രം
അപാരസുന്ദര നീലാകാശം
ഊഴിയും സൂര്യനും വാര്‍മതിയും - ഇതില്‍
ഉയര്‍ന്നു നീന്തും ഹംസങ്ങള്‍
ആയിരമായിരം താരാഗണങ്ങള്‍
അലകളിലുലയും വെണ്‍നുരകള്‍
അപാരസുന്ദര നീലാകാശം
അനാദികാലം മുതലേ ഈ
അജ്ഞാത കാമുകനകലേ
ഏകാന്തതയുടെ മൌനഗാനമായ്
ഏതോ കാമുകിയെ കാത്തിരിപ്പൂ
അപാരസുന്ദര നീലാകാശം
പൌര്ണമിതോറും സ്വപ്നത്തിലവള്‍ക്കായ്
സ്വര്‍ണ്ണസിംഹാസനമൊരുക്കുന്നു
കാണാതൊടുവില്‍ വര്‍ഷമുകിലിനാല്‍
കദനക്കണ്ണീരൊഴുക്കുന്നൂ
അപാരസുന്ദര നീലാകാശം
അനന്തതേ നിന് മഹാസമുദ്രം
അപാരസുന്ദര നീലാകാശം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page