കിഴക്കു നിന്നൊരു പെണ്ണു വന്ന്
കിനാവു പോലൊരു പെണ്ണ് വന്നു
കയറു പിരിക്കണു കതിരിഴ നൂൽക്കണ്
കാണാനെന്തൊരു ശേല്!
കാണാനെന്തൊരു ശേല്
തട്ടമുണ്ടോ പെണ്ണിന്
തരിവളയുണ്ടോ പെണ്ണിന്
തട്ടമില്ല തരിവളയില്ലാ
താലികെട്ടാനാളില്ല (കിഴക്കു...)
കിഴക്കു നിക്കണ പെണ്ണാളേ നിന്നു
കിനാവു കാണണ പെണ്ണാളേ
താലി കെട്ടാനാളൊണ്ട് നിന്നെ
തട്ടമിടീക്കാനാലൊണ്ട്
ഇത്ര നാളും നീയെന്തേ
നൃത്തം വെയ്ക്കാനെത്താഞ്ഞൂ
ലലലല്ലല ലല്ലല ലല്ലലല
ഇത്ര നാളും നീയെന്തേ
നൃത്തം വെയ്ക്കാനെത്താഞ്ഞൂ
മുത്തുക്കുടമണി പോരാഞ്ഞോ
മുല്ലപ്പന്തലു പോരാഞ്ഞോ (കിഴക്കു..)
പണ്ടു പണ്ടൊരു പെരുമാള്
വന്നു പങ്കു വെച്ചൊരു മലനാട്
വിണ്ടു കീറിയ കരളിന്നിഴകള്
വീണ്ടുമിണക്കിയ മലനാട്
തൊണ്ടടിക്കും കൈകളുയർത്തിയ
തോരണമണിയും മലനാട്]
ആ മലനാടിൻ മലർമുറ്റത്തൊരു
പൂവിളി കേട്ടോ പെണ്ണാളേ (കിഴക്കു...)