മായല്ലേ മാരിവില്ലേ

മായല്ലേ മാരിവില്ലേ മലർവാടിയിൽ
വാടാമലർവാടിയിൽ
വാനിൻ മലർവാടിയിൽ
മാനത്തെ പൂമരത്തിൻ മണിവിതാനം
മായാമണിവിതാനം
വാനിൻ മണിവിതാനം

പിടയുമെന്നാത്മാവിൽ പൂത്ത
കുടമുല്ലപ്പൂവുകളേ
മിഴിനീരിൽ മുങ്ങി മുങ്ങി നിങ്ങൾ
കൊഴിയല്ലേ വിങ്ങി വിങ്ങി
വരുമല്ലോ കാട്ടുപെണ്ണേ കറുത്ത പെണ്ണെ
നാളെ നിനക്കൊരുത്തൻ
കെട്ടാൻ നിനക്കൊരുത്തൻ

നോവിക്കും നുള്ളി നുള്ളി കളി പറഞ്ഞാൽ
ചുമ്മാ കളി പറഞ്ഞാൽ
ചുമ്മാ കളി പറഞ്ഞാൽ
പുകയുകയാണല്ലോ നീറി
തകരുകയാണല്ലോ
എരിയുമെൻ പ്രാണനാളം നോവും
കരളിന്റെ ദീപനാളം