പഞ്ചവർണ്ണ പൈങ്കിളികൾ ഭജന പാടിയ രാവിൽ
പാട്ടു കേട്ടു കാട്ടുപൂവിൻ കരളു നൊന്തരാവിൽ
പറയി തന്നെയീ പറയൻ പാടിയ പാട്ടിൻ രാഗമായ് മാറി
പാല പൂത്ത പുഴക്കടവിൽ മാല ചാർത്തി നിന്നു - അവർ
മാല ചാർത്തി നിന്നു
മല വെള്ളമിരമ്പി മറിഞ്ഞു - മഴവില്ലിൻ തോണി ചരിഞ്ഞു
മാടത്ത പൈങ്കിളിപ്പെണ്ണിൻ മണിമാളിക വീണു തകർന്നൂ
ഇണയെവിടെ - കിളിയെ ഇണയെവിടെ - ഇണയെവിടെ…
കവിത പാടി മാരൻ - കുളിരു നൽകി മാരൻ
കവിളിണയിൽ കൈ വിരലാൽ കളമെഴുതി മാരൻ
കാലമെല്ലാം കരളു പോലെ കാത്തിടാമെന്നോതി
പറയിപ്പെണ്ണിൻ പാരിജാതം കവർന്നെടുത്തു കള്ളൻ
കണി കാണാൻ പൂങ്കുലയില്ലാ - കതിരേകാൻ പൊൻവയലില്ലാ
കല്ല്യാണച്ചെക്കനെ തേടി കാടായ കാടുകൾ ചുറ്റീ
ഇണയെവിടെ - കിളിയെ ഇണയെവിടെ - ഇണയെവിടെ…
പഞ്ചവർണ്ണ പൈങ്കിളികൾ ഭജന പാടിയ രാവിൽ
പാട്ടു കേട്ടു കാട്ടുപൂവിൻ കരളു നൊന്തരാവിൽ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page