കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ
കൊച്ചുരാമാ കുള്ളാ കള്ളാ
ഇക്കളി തീക്കളി ഓർമ്മിച്ചോ
ജയരാജാ തണ്ടാമണ്ടാ
ജീവൻ വേണേൽ ഓടിക്കോ
പ്രേമയൂണിയൻ സിന്ദാബാദ്
പ്രേമവൈരികൾ മൂർദ്ദാബാദ്
കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ
പ്രണയം.. മധുരം...മനോഹരം(2)
പ്രമദഹൃദയമൊരു സ്വരമുരളി
പ്രപഞ്ചമൊരു വൃന്ദാവനം
അതിൽ പ്രണയികൾ രാധാരമണന്മാർ
പ്രണയം മധുരം മനോഹരം....
ആഹാഹാ....ആഹാഹാ ..ആ...
അടിമത്വത്തിൻ ചങ്ങല തല്ലി
തകർത്തു പോകുക നാം
അനുരാഗത്തിൻ കൊടികളുയർത്തി
ആടിപ്പാടുക നാം (അടിമത്വത്തിൻ..)
സ്വതന്ത്രരായി പ്രേമിക്കുക നാം
സ്വപ്നം കാണുകനാം
ഹരേ രാമാ ഹരേ കൃഷ്ണാ
ഹരേ രാമാ ഹരേ കൃഷ്ണാ
കരിങ്കാലികളെ കെട്ടു കെട്ടിക്കും
മുതലാളികളെ മുട്ടു കുത്തിക്കും
കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ
ആഹാഹാ....ആഹാഹാ ..ആ...
ശിവനുവേണ്ടി തപസ്സിരുന്നു
വിശ്വമോഹിനിയാൾ
ആ ശൈലനന്ദിനിയാൾ (2)
എനിക്കുവേണ്ടി തപസ്സു ചെയ്യും
എന്റെ ഹൈമവതി...
ഹരേരാമാ ഹരേ കൃഷ്ണാ....
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3