അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു
അഗ്നിശലാകകള്‍ പാറിനടന്നു (2)
ഈ ദുഃഖജ്വാലതന്‍ തീരഭൂമിയില്‍
ഇനിയെന്തു ചെയ്യും ചിറകറ്റ കുരുവീ
(അഗ്നിപര്‍വ്വതം..)
കൂടപ്പിറപ്പിന് ജീവിതവല്ലരി
പൂവിട്ടു കാണാന്‍ നീയെത്ര കൊതിച്ചു (2)
ഓടിയ നിന് കാലിടറിപ്പോയി
ഒരു കൊച്ചുമോഹം തകര്‍ന്നേ പോയ്
(അഗ്നിപര്‍വ്വതം..)
അപമാനത്തിന് തീച്ചുഴിത്തിരയില്
എരിയാനാവില്ലിനിയൊരു നിമിഷം (2)
അന്തം കാണാവഴികളിലൂടെ
അലയുകയോ നീ അനിയത്തീ
(അഗ്നിപര്‍വ്വതം..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3