സത്യമിന്നും കുരിശിൽ
ധർമ്മമിന്നും തടവിൽ
നിത്യമധുരസ്നേഹമിന്നും
പഴയ കടങ്കഥയിൽ (സത്യമിന്നും...)
പടർന്നു കത്തും വേദനയിൽ
തിളച്ചു പൊങ്ങും മനസ്സുകൾ
ഈയെരിതീയണയ്ക്കുവാൻ
കണ്ണുനീരിനാകുമോ
മണ്ണിൽ വീണ പൂവിനെ
ഞെട്ടിൽ വീണ്ടും തിരുകുവാൻ
തെന്നലിനാകുമോ ഓ...
തെന്നലിനാകുമോ (സത്യമിന്നും...)
അകന്നു പോകും പാതയിൽ
പതറിയോടും നിഴലുകൾ
ഈ വിരഹം തീർക്കുവാൻ
കായൽ തിരകൾക്കാകുമോ
തുഴയൊടിഞ്ഞ തോണിയെ
കരയിൽ വീണ്ടുമേറ്റുവാൻ
ഓളങ്ങൾക്കാകുമോ ഓ...
ഓളങ്ങൾക്കാകുമോ (സത്യമിന്നും...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page