നീലാഞ്ജനമലയില്

നീലാഞ്ജന മലയില്
നീലിയെന്നൊരു മലക്കുറത്തി
നീലാംബരി പാടിയാടിടും
നീലവാർക്കുഴലി ഒരു
നീലവാർക്കുഴലി (നീലാഞ്ജന...)

ഒരു കാതം വഴി നടന്ന്
വെയിലു കൊണ്ട് പെണ്ണു വരുമ്പോൾ
മറുവഴിയേ നടന്നു വന്നൂ പൊന്നു തമ്പുരാൻ
തലയ്ക്കു മേലേ കുടകറക്കി
തമ്പുരാൻ വിളിച്ചു
തമ്പുരാന്റെ വിളി കേട്ട്
നെഞ്ചിൽ മൈന ചിലച്ചു  (നീലാഞ്ജന...)

ഒരു കാതം കൂടെ നടന്ന്
നാണം വിറ്റു പെണ്ണു വർമ്പോൾ
മറുവഴിയേ വിടപറഞ്ഞു പൊന്നു തമ്പുരാൻ
മറഞ്ഞു നിന്നു കത്തിയെറിഞ്ഞു
തമ്പുരാൻ നടന്നു
തമ്പുരാന്റെ കൈയ്യൊപ്പും
ചോര വീണു നനഞ്ഞു  (നീലാഞ്ജന...)

നീലമലമേലേ
പള്ളി കൊണ്ടു വസിക്കും
ഭദ്രകാളിയതു കണ്ടു
വാളേന്തി ശൂലമേന്തി
ഭദ്രകാളി വന്നു
പോരുകളം തേടി തേടി
ഭദ്രകാളിയാടി വന്നു
തമ്പുരാന്റെ ചോരയാലാ
നീലമല കഴുകി
ദാരികന്റെ തലയറുത്ത ഭദ്രകാളി (നീലാഞ്ജന...)