പമ്പയാറ്റിലെ പളുങ്കുമണിത്തിര

പമ്പയാറ്റിലെ പളുങ്കുമണിത്തിര
പമ്പമേളം കൊട്ടീ അന്ന്
വള്ളം കളി കണ്ട് നീയൊരു വഞ്ചിയായി
മെല്ലെ ഞാനതിന്റെ തുഴയായി
തൈ തകതോം തിമിത്തോം
തൈ തകത്തോം ഐലസാ (പമ്പ....)

അമൃതവല്ലീ നിൻ നടയിൽ ആദിതാളം
അഴകുമുഖം അമ്പലത്തിലെ ദീപനാളം
ചിരി വിടർത്തും രാഗമതു മോഹനരാഗം
അതിൽ വിരിയും നല്ല താളം ചെമ്പടതാളം
പഞ്ചവാദ്യമേളയിൽ നീ ചെണ്ടയായി മാറി
കൊഞ്ചും മൊഴി ഞാനിലത്താളമായി മാറി (പമ്പ...)

 ഉത്സവബലി കണ്ട നാൾ നീ നെയ്യമൃതായി
മത്സരവെടിക്കെട്ടു കണ്ടു പൂവമിട്ടായി
തൃക്കാർത്തികരാവിൽ തങ്കം ചുറ്റുവിളക്കായി
പൊൻ പുലരിയിൽ ശ്രീബലിക്ക് മുത്തുക്കുടയായി
ഹരികഥ കേട്ടകമലിഞ്ഞ് ശ്രീവള്ളിയായി
ചഞ്ചലാക്ഷീ ഞാനന്ന് മുരുകനുമായി (പമ്പ...)