പ്രേമത്തിൻ ലഹരിയിൽ നമുക്കു പാടാം ആ
ഗാനത്തിൻ തിരകളിൽ നമുക്കു നീന്താം
ആത്മാവിന്നിതളുകൾ വിതിർന്നുണരും
അനുരാഗ രാഗപരാഗമിതാ (പ്രേമത്തിൻ..)
തുളുമ്പുമീയമൃതത്തിൻ മണിക്കലശം
അധരത്താലുടയ്ക്കുവാൻ കൊതിയില്ലയോ
അമരന്മാരായാലും അസുരന്മാരായാലും
അപ്സരദേവകളിൽ ഭ്രമിക്കില്ലയോ
വിരിക്കൂ മലർവനികളിനി
ഇരിക്കൂ വിളമ്പാം അമൃതം ഞങ്ങൾ
അനുരാഗക്കടൽ കനിഞ്ഞ മോഹിനികൾ (പ്രേമത്തിൻ..)
തരിക്കുമീ യൗവനത്തിൻ മലർക്കൊടികൾ
വിരിമാറിൽ പടർത്തുവാൻ തിടുക്കമില്ലേ
കവിളത്തു നുള്ളുമ്പോൾ കടക്കണ്ണു തുള്ളുമ്പോൾ
കരളിലെ മഞ്ചാടി കിലുങ്ങുന്നില്ലേ
വിരിക്കൂ മലർവനികളിനി
ഇരിക്കൂ വിളമ്പാം അമൃതം ഞങ്ങൾ
അനുരാഗക്കടൽ കനിഞ്ഞ മോഹിനികൾ (പ്രേമത്തിൻ..)
Film/album
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page