ഞാനുമിന്നൊരു ദുഷ്യന്തനായി

ഞാനുമിന്നൊരു ദുഷ്യന്തനായി
പ്രേമവല്ലരീ മധുപനായി
എന്റെ ശകുന്തള കന്യകയല്ല
എന്റെ നായാട്ട് കൊടുങ്കാട്ടിലല്ല
ഞാനുമിന്നൊരു ദുഷ്യന്തനായി
പ്രേമവല്ലരീ മധുപനായി

അരയിലും മാറിലും നൂലിഴ ചുറ്റി
അഴകിൻ നിറകുടമായവളാടും
അവളുടെ താളം അനുകരികരിച്ചാടാൻ
അനസൂയമാരെത്ര - പ്രിയംവദമാരെത്ര
(ഞാനുമിന്നൊരു..)

ചിരിയിലും മിഴിയിലും ലഹരി വിടർത്തി
ചരസ്സിൻ തിരയായോമനയൊഴുകും
അവളുടെ ദാഹാഗ്നി ജ്വാലയിലെരിയും
അനുഭൂതികളെത്ര - പ്രതിഭാമലരെത്ര

ഞാനുമിന്നൊരു ദുഷ്യന്തനായി
പ്രേമവല്ലരീ മധുപനായി
എന്റെ ശകുന്തള കന്യകയല്ല
എന്റെ നായാട്ട് കൊടുങ്കാട്ടിലല്ല
ഞാനുമിന്നൊരു ദുഷ്യന്തനായി
പ്രേമവല്ലരീ മധുപനായി