ആടാതെ തളരുന്ന മണിച്ചിലങ്ക നീ
പാടാതെ തകരുന്നവീണക്കമ്പി
കതിർമണ്ഡപം നിൻ തടവറയായി
കല്യാണ മാല്യം കൈവിലങ്ങായി
കല്യാണമാല്യം കൈവിലങ്ങായ് ( ആടാതെ..)
ഒരു പോലെ ചുവപ്പണി
ഞ്ഞൊരു പോലെ ചിരിക്കും
ഉഷസ്സിനും സന്ധ്യക്കുമിടയിൽ
പകലായെരിയുന്നു നീ
പാപം ചെയ്യാത്ത വെളിച്ചം
നീ തേടിയതാരെ നേടിയതാരേ
നിൻ ജീവിതമാം ചതുരംഗക്കളത്തിൽ
കാലം കള്ളക്കരു നീക്കി
അടി തെറ്റി തളർന്നും അലമാല ഞൊറിഞ്ഞും
അലയുന്ന ദുഃഖാഗ്നിത്തിരയിൽ
കരയായലിയുന്നു നീ
കരയാനറിയാത്ത തീരം ഞാൻ
നീ തേടിയതാരേ... നേടിയതാരേ..
നിൻ ജീവിതമാം ചതുരംഗക്കളത്തിൽ
കാലം കള്ളക്കരു നീക്കി (ആടാതെ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page