ആ...ആ....ആ...
കതിർമണ്ഡപം സ്വപ്ന സ്വരമണ്ഡപം
കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം
ഇവിടെ നാം കൊളുത്തുന്ന കൈത്തിരിയല്ലോ
ഇരുഹൃദയങ്ങളെ നയിക്കും തൂവെളിച്ചം
കതിർമണ്ഡപം സ്വപ്ന സ്വരമണ്ഡപം
കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം
തോരണങ്ങൾ വെറും കുരുത്തോലകൾ - അവ
കാവ്യങ്ങളുറങ്ങും എഴുത്തോലകൾ
നിറപറയിൽ വെറും നെന്മണികൾ
ആ...ആ...ആ...
നിറപറയിൽ വെറും നെന്മണികൾ - അവ
നിരവദ്യകാമനകൾതൻ പൊന്മണികൾ
കതിർമണ്ഡപം സ്വപ്ന സ്വരമണ്ഡപം
കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം
പൂത്താലത്തിൽ വെറും പുടവ മാത്രം
പൂത്താലത്തിൽ വെറും പുടവ മാത്രം - അതു
മുജ്ജന്മ കർമ്മത്തിൻ സാക്ഷിപത്രം
ആ...ആ...ആ...
പൂത്താലത്തിൽ വെറും പുടവ മാത്രം - അതു
മുജ്ജന്മ കർമ്മത്തിൻ സാക്ഷിപത്രം
പ്രദക്ഷിണമോ വെറും ചടങ്ങുപോലെ
പ്രദക്ഷിണമോ - പ്രദക്ഷിണമോ വെറും ചടങ്ങുപോലെ എന്നും
പിൻതുടരാമെന്ന പ്രതിജ്ഞയല്ലോ
കതിർമണ്ഡപം സ്വപ്ന സ്വരമണ്ഡപം
കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page