വന്ദനം! മുനിനന്ദനാ
സാന്ദ്രചന്ദന
ശീതളവനികകൾ
സാമമന്ത്രം ചൊല്ലിയുണർത്തിയ
നന്ദനാ...
മുനിനന്ദനാ...
തേടുവതേതൊരു ദേവപദം...
തേടുവതേതൊരു ബ്രഹ്മപദം
(തേടുവത്)
ആരെയോർത്തിനിയും തപസ്സു ചെയ്‌വൂ, എന്റെ
ആത്മാവിൻ മിടിപ്പു നീ
അറിഞ്ഞതല്ലേ...
(തേടുവതേതൊരു...)
ആരതിയുഴിഞ്ഞു ഞാൻ ആനയിച്ചൂ, എന്റെ
ആശ്രമാങ്കണത്തിലേക്കായ് ക്ഷണിച്ചു
ആരോരുമറിയാതെ ആ തിരുസന്നിധിയിൽ
ആനന്ദലാസ്യമാടി നിന്നൂ...
ആകെത്തളർന്നു ഞാനെന്നെ മറന്നൂ
ആ മാറിൽ
തലചായ്ച്ചു വീണു...
(തേടുവതേതൊരു...)
ഏതൊരു പൂജാപുഷ്‌പത്തിൽ നീ
സ്‌നേഹത്തിൻ മുഖം കണ്ടൂ...
എതൊരു മൃണ്മയവീണയിൽ നിന്നും
ആദിമരാഗം നീ
കേട്ടൂ...
ആ പുഷ്‌പമിതാ... ആ വീണയിതാ...
ആ
കൈകളിലേയ്‌ക്കണയുന്നൂ
അണയാനുഴറുന്നൂ....
തമസ്സിന്റെ ദുർഗ്ഗങ്ങളെല്ലാം
തകർത്തെൻ
മനസ്സിൻറെയശ്വം കുതിയ്‌ക്കും മുഹൂർത്തം
അശ്വപ്രയാണം
മഹാശ്വപ്രയാണം
വിശ്വം ജയിക്കുന്ന യാഗാശ്വയാനം
യാനം മഹാകാലമാർഗ്ഗത്തിലൂടെ
യാനം മഹാകാശമാർഗ്ഗത്തിലൂടെ
എൻ സൂര്യനെത്തേടിയേകാന്തയാനം
യാനം
പ്രയാണം അനന്തപ്രയാണം