ശീവേലി മുടങ്ങി

ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളി അടങ്ങി പോർവിളി
തുടങ്ങി
അസ്‌തമനസൂര്യന്റെ പൊൻതിടമ്പ്
മാനം മസ്തകം
കുലുക്കിത്തള്ളിത്താഴെയിട്ടു

(ശീവേലി)

കഴിഞ്ഞതു മുഴുവനും കുഴിച്ചു
മൂടാൻ വെറും
കുഴിമാടപ്പറമ്പല്ല നരഹൃദയം (കഴിഞ്ഞതു)
ചിതയിൽ കരിച്ചാലും
ചിറകടിച്ചുയരുന്നു
ചിരകാല സുന്ദര
മനുഷ്യബന്ധം...

(ശീവേലി)

അകലുംതോറും ദൂരം കുറയുന്നൂ
തമ്മിൽ
അഴിക്കുംതോറും കെട്ടു മുറുകുന്നൂ (അകലും)
വിരഹവും വേർപാടും
കണ്ണീരും കണ്ണികളെ
ഉരുക്കുന്നു വിളക്കുന്നു ചേർക്കുന്നു...

(ശീവേലി)

Submitted by vikasv on Fri, 05/08/2009 - 07:04