ഇടവാക്കായലിൻ അയൽക്കാരി

ഇടവാക്കായലിൻ അയൽക്കാരീ
അറബിക്കടലിൻ കളിത്തോഴീ
ഗ്രാമീണതയുടെ ആടകളണിയും
വെൺകുളമേ വിൺമണ്ഡലമേ

(ഇടവാ...)

ചുവന്നപൂവുകൾ അഴകിൽ വിടർത്തി
ഋതുമതിയായ് നീ എന്നാലും
മംഗല്യമാകാത്ത മഞ്ജുളാംഗീ
നിന്റെ കസ്‌തൂരിഗന്ധം നുകരട്ടേ
നിൻ കളിത്തോണികൾ തുഴയും ഞാൻ
നിൻ മുടിപ്പീലികൾ തഴുകും ഞാൻ

(ഇടവാ...)

നിറഞ്ഞ ലജ്ജതൻ കണികൾ നിരത്തി
കളഭവുമായ് നീ നിൽക്കുമ്പോൾ
വേണാടിൻ സീമന്ത തമ്പുരാട്ടീ
നിന്റെ പൊന്നമ്പലനടയിൽ വന്നോട്ടേ
നിൻ മണിനാദത്തിലുണരും ഞാൻ
നിൻ ഗായത്രിയിൽ അലിയും ഞാൻ

(ഇടവാ...)

Submitted by vikasv on Fri, 05/08/2009 - 06:41