മണിപ്രവാളങ്ങളാകും മണിച്ചിലമ്പൊലി തൂകി
മലയാളക്കവിതേ നീ
പിറന്നൂ (മണിപ്രവാളം)
കൊടുങ്ങല്ലൂർ തമ്പുരാന്റെ
രാജകീയമന്ദിരത്തിൽ
കൊഞ്ചിക്കൊഞ്ചി പിച്ചവച്ചു നീ നടന്നു
(മണിപ്രവാളം)
ഗുരു തുഞ്ചൻ വളർത്തിയ
പനന്തത്തക്കിളിപ്പെണ്ണിൻ
മൊഴികളിലമൃതായ് നീ നിറഞ്ഞൂ (ഗുരു
തുഞ്ചൻ)
നമ്പ്യാരും ചാക്യാരും ഉണ്ണായിയും വെണ്മണിയും
പച്ചകുത്തി
കച്ചകെട്ടി ഒരുക്കി വിട്ടു
നിന്നെ മെരുക്കി വിട്ടു...
(മണിപ്രവാളം)
കവി ചങ്ങമ്പുഴയുടെ മുരളിയിൽ ഗാനമായ്
ഇടപ്പള്ളി
ഇടശ്ശേരി കവിതയായി (കവി)
ഉള്ളൂരും ആശാനും വള്ളത്തോളും
ആദരിച്ചു
കൊച്ചുതൂവൽത്തുമ്പിലൂറും പ്രകാശമായി
ദേവീ പ്രസാദമായി....
(മണിപ്രവാളം)