ചെന്തെങ്ങു കുലച്ചപോലെ ചെമ്പകം പൂത്തപോലെ
ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്
പെണ്ണവൾ ചിരിച്ചു പോയാൽ വെളുത്തവാവ്
കണ്മണി പിണങ്ങിയെന്നാൽ കറുത്തവാവ്
ചെന്തെങ്ങു കുലച്ചപോലെ ചെമ്പകം പൂത്തപോലെ
ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്
അവളുടെ കണ്ണുകൾ കണ്ണാടിമാളികകൾ
അവയിൽ പ്രേമത്തിൻ സ്വപ്നങ്ങൾ താമസക്കാർ
കാഷ്മീരസന്ധ്യയിലെ സിന്ദൂരതാഴ്വരകൾ
കണ്ണുകൾക്കു കാവൽ നിൽക്കും കവിളിണകൾ
ചെന്തെങ്ങു കുലച്ചപോലെ ചെമ്പകം പൂത്തപോലെ
ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്
അവളുടെ നെറ്റിയിൽ അളക കുളിർനിരകൾ
അഴകിൻ പുഞ്ചിരിയിൽ ശൃംഗാര തേനലകൾ
ദേവാനുഭൂതികൾതൻ തൂവെണ്ണ കടഞ്ഞെടുത്തു
ഓമനതൻ പൊൻകണങ്കാൽ ആരു തീർത്തു
ചെന്തെങ്ങു കുലച്ചപോലെ ചെമ്പകം പൂത്തപോലെ
ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്
പെണ്ണവൾ ചിരിച്ചു പോയാൽ വെളുത്തവാവ്
കണ്മണി പിണങ്ങിയെന്നാൽ കറുത്തവാവ്
ചെന്തെങ്ങു കുലച്ചപോലെ ചെമ്പകം പൂത്തപോലെ
ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3