മനസ്സിലുണരൂ ഉഷസന്ധ്യയായ്
മായാമോഹിനീ സരസ്വതീ (2)
നാകസദസ്സിലെ നവരത്നവീണയിൽ (2)
നാദം തുളുമ്പുമീ നവരാത്രിയിൽ (മനസ്സിലുണരൂ...)
നവനവ മോഹങ്ങൾ നർത്തനം ചെയ്യുന്ന
നാദമനോഹര ലയരാവിൽ (2)
നിൻ മന്ദഹാസമാം ബോധനിലാവിൽ (2)
എൻ മനക്കണ്ണുകൾ വിടരട്ടെ (മനസ്സിലുണരൂ...)
പുസ്തകരൂപത്തിൽ,ആയുധ രൂപത്തിൽ
പുണ്യവതീ നിന്നെ കൈ തൊഴുന്നേൻ (2)
അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ് (2)
അവിടുന്നടിയനിൽ നിറഞ്ഞാലും
മനസ്സിലുണരൂ ഉഷസന്ധ്യയായ്
കനിവിൻ കാഞ്ചനക്കതിർമാല ചൊരിയൂ
കലയുടെ വർണ്ണങ്ങൾ പകരൂ (2)
കേളീകലയുടെ തരംഗമാലാ (2)
മേളയില്ലെന്നെയും ലയിപ്പിക്കൂ (മനസ്സിലുണരൂ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3