ഇനിയൊന്നു പാടൂ ഹൃദയമേ

ഇനിയൊന്നു പാടൂ ഹൃദയമേ.. എന്‍
പനിമതി മുന്നിലുദിച്ചുവല്ലോ...
ശിശിരനിലാവിന്‍ പുടവചുറ്റി.. എന്‍
ശശിലേഖ കൈവിളക്കേന്തി നില്‍പ്പൂ..
ഇനിയൊന്നു പാടൂ ഹൃദയമേ....

അലസമനോജ്ഞമവള്‍ വരുമ്പോള്‍
വെള്ളിക്കൊലുസ്സുകള്‍ പാടുകയായി ..
തങ്കവളകള്‍ ചിരിക്കുകയായി...
പിരികളായ് പിന്നിയ ചുരുള്‍മുടി കാണ്‍കെയെന്‍
അരിമുല്ല പൂക്കുകയായി.. എന്റെ
അരിമുല്ലപൂക്കുകയായി ...

(ഇനിയൊന്നു പാടൂ)

ഒരു വേലിയേറ്റത്തിലെന്‍ ഹൃദയം
വെള്ളിത്തിരകളിലാടുകയായി..
തപ്പും തുടിയുമായ് പാടുകയായി..
പുളകിതയാമിനി മലരങ്കണത്തിലെന്‍
കുയിലുകള്‍ പാടുകയായി..എന്റെ
കുയിലുകള്‍പാടുകയായി..

(ഇനിയൊന്നു പാടൂ)