താരകേ മിഴിയിതളിൽ

താരകേ മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തിൽ
പൊലിഞ്ഞുവോ നിൻ പുഞ്ചിരി

അജ്ഞാതമേതോ രാഗം
നിൻ നെഞ്ചിൽ ഉണരാറുണ്ടോ
മോഹങ്ങളിന്നും നിന്നെ പുൽകുമോ
മനസ്സിന്റെ മായാവാതിൽ
തുറന്നീടും നൊമ്പരത്താൽ
നീ രാഗപൂജ ചെയ്യുമോ
താരകേ മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ

നോവുന്ന സ്വപ്നങ്ങൾതൻ
ചിതയിൽ നീ എരിയാറുണ്ടോ
കണ്ണീരിലൂടെ ചിരി തൂകുമോ
തമസ്സിന്റെ മേടയ്ക്കുള്ളിൽ
വിതുമ്പുന്നൊരോർമ്മ പോലെ
എന്നും തപം ചെയ്യുമോ

താരകേ മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തിൽ
പൊലിഞ്ഞുവോ നിൻ പുഞ്ചിരി