തളിരിയിലയിൽ താളം തുള്ളി

തളിരിലയിൽ താളം തുള്ളി
കാറ്റു കിണുങ്ങി - പൂവേ
സുഗന്ധിയാം നിൻ പൂങ്കവിളിൽ
കുങ്കുമം തൊട്ടതാര്...
വരിവണ്ടോ ചിത്രശലഭമോ
ശോണപ്പുലരിയോ സന്ധ്യയോ
അടങ്ങാത്ത നാണമോ

(തളിരിലയിൽ...)

ഏഴുവെളുപ്പിനു മാനത്തുദിയ്‌ക്കും
അഗ്നിയെപ്പോലെന്റെ ശ്രീമാൻ
പുഞ്ചിരികൊണ്ടെന്നെ ചുംബിക്കും കള്ളൻ
അന്തിയാകുമ്പൊഴ് പോകും...
സ്വാതിയാവാൻ കൂടെച്ചേരാ‍ൻ
ഈറൻ കാറ്റേ കൂടെ വരട്ടേ

(തളിരിലയിൽ...)

മലയമാരുത മഞ്ചലേറി
താഴ്‌വര വിട്ടവൾ യാത്രയായി
ആദിത്യദേവനെ ചേർന്നണയാൻ
മായാത്തൊരിത്തിരി സ്വപ്‌നവുമായ്
കത്തിനിന്ന കതിരവന്റെ
ചുട്ടുപൊള്ളും ലാളനമേറ്റ്
കൊച്ചുപൂവിൻ മനമുരുകി കരളുരുകി
ഇതൾ‍ കരിഞ്ഞു കാറ്റിലലിഞ്ഞു

(തളിരിലയിൽ...)

Submitted by vikasv on Fri, 04/24/2009 - 06:28