മാനത്തെ തട്ടാന്റെ

മാനത്തെ തട്ടാന്റെ മണിമാല

മാറത്ത് ഞാൻ
ചാർത്തുന്നൂ

പൊൻ‌കിനാവിൻ മിന്നുമാല

സങ്കല്‌പ
നക്ഷത്രക്കല്ലുമാല

(മാനത്തെ...)

വിണ്ണിന്റെ മക്കളാം
സുന്ദരിമാർ

വീണ്ടും വീണ്ടും കൈനീട്ടി

മണ്ണിന്റെ മാറത്ത്
മോഹിച്ചിരിക്കുന്ന

കണ്മണിയ്‌ക്കായുള്ള
താലിമാല

(മാനത്തെ...)

ഓമൽക്കഴുത്തിനു
കൊരലാരം

പോർമുലക്കച്ചമേൽ പൂണാരം

ഓരോ കയ്യും ഞാൻ നീട്ടിയ
നേരത്ത്

മഴവില്ലിൻ മണിവള മുത്തുവള

(മാനത്തെ...)

Submitted by vikasv on Fri, 04/24/2009 - 06:24