മാനസദേവീ നിൻ രൂപമോ

മാനസദേവീ നിൻ രൂപമോ
യാമിനീ
രാഗമാലികയോ
ആത്മാവിലേകാന്തമോഹങ്ങൾ
തീർക്കുന്ന
താരകയോ...

(മാനസ...)

താഴ്‌വര നീർത്തിയ
തേൻ‌മലർശയ്യയിൽ
ആദ്യസമാഗമ ദാഹവുമായ്
ആരോമൽപ്പൂവേ നിൻ കാലൊച്ച
കേൾക്കാനായ്
ആരാരും കാണാതെ ഞാൻ വന്നു - പോരൂ
നീ

(മാനസ...)

നീലിമ ചാർത്തിയ നീൾമിഴിക്കോണിലെ
രാഗമായ് ഓമലേ
ഞാനലിയാം
ആനന്ദം തേടും നിൻ ചെഞ്ചുണ്ടിൽ പ്രേമത്തിൻ
കാവ്യങ്ങൾ
നൽകാനായ് ഞാൻ വന്നു - പോരൂ നീ

(മാനസ...)

Submitted by vikasv on Wed, 04/22/2009 - 18:57