അധരം പകരും മധുരം നുകരാൻ
ഇനിയും വരുമോ
മധുപൻ.....
താരുണ്യമേ എൻ മേനിയിൽ താളങ്ങളാകൂ
ആനന്ദമേ ഈ ജീവിതം
ആസ്വാദ്യമാക്കൂ
(അധരം...)
ആത്മാവിൽ അനുദിനമനുദിനം
മൃദുലസ്വരം
മോഹത്തിൻ അഭിനവ രതിലയ മധുരരസം
ലാവണ്യത്തരളിത മധുമയലഹരി
തരും
ആലസ്യം നിറുകയിൽ നവമൊരു സുഖം പകരും
ആമോദം കരളിൽ വിടരുമെൻ
രാഗങ്ങൾ
പ്രിയനെത്തേടും നേരം....
(അധരം...)
സായൂജ്യം നുരയുമീ
മിഴികളിൽ മദനരസം
ഉല്ലാസം ചൊരിയുമീ ചൊടികളിൽ മധുചഷകം
സല്ലാപം പകരുമെൻ
വഴികളിൽ അമൃതരസം
സന്താപം മറവിയിലൊഴുകുമീ സുഖനിമിഷം
എൻ മോഹം ഇണയെ തിരയുമീ
സായാഹ്നം
പുതിയ സ്വർഗ്ഗം തീർക്കും....
(അധരം...)
Film/album
Singer
Music
Lyricist
Pagination
- Previous page
- Page 5
- Next page