വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ

വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ ഇളം മാനോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ
ഓലഞ്ഞാലിക്കുരുവിയോ കൂടുകൂട്ടും പുളകമോ
പീലി വീശിയാടും മാമയിലോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ

ആ..ആ..ആ..ആ..ആ‍..ആ..ആ

ഇല്ലംനിറ നിറ നിറ വല്ലംനിറ
ചൊല്ലും കിളി വിഷുക്കണി കന്നിക്കിളി (ഇല്ലംനിറ)
തുമ്പിലകൾ പിന്നി നീ കുമ്പിളുകൾ തുന്നുമോ
നാൾ തോറും മാറ്റേറും ഈയോമൽ പെണ്ണിൻറെ
യൌവനവും പ്രായവും പൊതിഞ്ഞൊരുങ്ങുവാൻ

(വാലിട്ടെഴുതിയ)

ആ...ആ....ആ...
ലലലല ലാലലാല ലാലലാല ലാലലാ
ലലലല ലാലലാല ലാലലാല ലാലലാ

പൊന്നുംകുല നിറപറ വെള്ളിത്തിര
നാദസ്വരം തകിലടി താലപ്പൊലി (പൊന്നും)
നാലുനിലപ്പന്തലിൽ താലി കെട്ടും വേളയിൽ
നിന്നുള്ളിൽ നിൻ കണ്ണിൽ നിൻ മെയ്യിൽ ഞാൻ തേടും
ആദ്യരാവിൻ നാണവും തുടർക്കിനാക്കളും

(വാലിട്ടെഴുതിയ)

Submitted by vikasv on Sun, 04/19/2009 - 03:24