മഴ പെയ്താൽ

മഴ പെയ്‌താൽ കുളിരാണെന്ന് എന്റമ്മ പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു
മഴ കണ്ടു ഞാൻ കുളിർ കൊണ്ടു ഞാൻ
മഴവില്ലിൻ നിറമേഴും കണ്ടു ഞാൻ
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ
തിരികെ തരൂ....

വഴിമരങ്ങൾ നിന്നരുളാൽ
തണലേകി നിൽക്കുമെന്നമ്മ പറഞ്ഞു
ഒഴുകിവരും പുഴകളെല്ലാം
ഓശാനപടുമെന്നമ്മ പറഞ്ഞു
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ...
തിരികെ തരൂ....

കരുണയേകും കാറ്റിൽ നീ
തഴുകുന്ന സുഖമുണ്ടെന്നമ്മ പറഞ്ഞു
മിഴിനീരും നിൻ മുന്നിൽ
ജപമാലയാണെന്നെന്റമ്മ പറഞ്ഞു
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ...
തിരികെ തരൂ....

മഴ പെയ്‌താൽ കുളിരാണെന്ന് അവളന്നു പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു
മഴ കണ്ടു ഞാൻ കുളിർ കൊണ്ടു ഞാൻ
മഴവില്ലിൻ നിറമേഴും കണ്ടു ഞാൻ
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെ നന്ദിനിയെ തിരികെത്തരൂ
തിരികെത്തരൂ....

Submitted by vikasv on Sun, 04/19/2009 - 03:22