ദേവികേ നിൻ മെയ്യിൽ

ദേവികേ നിൻ മെയ്യിൽ വാസന്തം
ഗോപികേ നിൻ കയ്യിൽ രോമാഞ്ചം
ആരാരും കാണാത്ത തീരങ്ങളിൽ
ആവേശം പൂമൂടും യാമങ്ങളിൽ
തളിരിടും മോഹങ്ങളിൽ...

(ദേവികേ)

നീയെന്നും ഞാനെന്നും പേരെന്തിനോ
നാമൊന്നു ചേരുന്ന നേരം...
പാലെന്നും തേനെന്നും രുചിയെന്തിനോ
പാലാഴി നീന്തുന്ന കാലം...
ചൊടിമലരിതളിൽ തുടുകവിളിണയിൽ
ആർദ്രമേതു രാഗകുങ്കുമം...

(ദേവികേ)

ആകാശം കൂടാരം തീർക്കുന്നുവോ
നീരാടിത്തോർത്തുന്ന നേരം...
മാനത്തും വെള്ളോട്ടുവിളക്കെന്തിനോ
നാണത്തിലാറാടും രാവിൽ...
വിരൽ തൊടുമളവിൽ വിരിയുമൊരഴകായ്
വീണ്ടും ഇന്ദ്രലോക നന്ദനം...

(ദേവികേ)

Submitted by vikasv on Sun, 04/19/2009 - 03:21