നാഥാ നിൻ ഗന്ധർവ

നാഥാ നിൻ ഗന്ധർവ്വമണ്ഡപം തന്നിൽ
ഞാൻ ഭഗ്‌നപാദങ്ങളാൽ നൃത്തമാടാം
മിഴിനീരിലൊഴുകുമീ സ്‌നേഹമനോരഥ-
വേഗത്തിൽ നിൻ മുന്നിൽ ആടാം

(നാഥാ നിൻ)

സർവ്വാഭരണവിഭൂഷിതയാമെൻ
ചൂഡാരത്നമെടുക്കൂ (സർവ്വാഭരണ)
നിൻ വിരിമാറിലെ വനമാലയിലെ
വിശോകമലരിനെ എതിരേൽക്കൂ
നിത്യതപസ്വിനിയാമെൻ
മംഗളനാദം കേൾക്കാനുണരൂ
വസന്തം വിതുമ്പും ചിലമ്പിൻ
തിരയിളകിയിരമ്പും ലയത്തിൽ ലയിക്കൂ

(നാഥാ നിൻ)

വ്രീളാലോല തരംഗിണിപോലും
ശോകാകുലമല്ലോ (വ്രീളാലോല)
ഉന്മാദിനിയാം നിന്നെ തേടുമെൻ
ജീവാത്മാവിനെ എതിരേൽക്കൂ
എന്റെ തമോമയ ജീവിതസന്ധ്യാ-
ദീപാരാധനയായി....
നിനക്കായ് ജ്വലിയ്‌ക്കും വിളക്കിൻ
മിഴിമുനകളുലഞ്ഞൂ, ഹൃദന്തം തുളുമ്പീ

(നാഥാ നിൻ)

Lyricist
Submitted by vikasv on Sun, 04/19/2009 - 03:11