ജന്മാന്തരങ്ങളെ

ജന്മാന്തരങ്ങളെ മൃത്യുഞ്ജയം കൊണ്ടു-
ണർത്തുന്ന
സർഗ്ഗപ്രഭാവമേ വന്ദനം
അമ്മേ ജഗത്പ്രാണരൂപിണീ
മാനസക്ഷേത്രവിഹാരിണീ വന്ദനം

(ജന്മാന്തരങ്ങളെ)

സ്വന്തമെന്നുള്ളോരഹന്തകൾ
തീണ്ടാതൊ-
രാദിത്യബിംബമായ് മാറുവതെന്നു ഞാൻ
പാടുന്നതെല്ലാം
സഹസ്രനാമാർച്ചനാ-
മന്ത്രമായ് മാറുവതെന്നിനി അംബികേ
കർമ്മങ്ങൾ
പൂജാഫലങ്ങളായ് മാറുവാൻ
എന്നിനി എൻ മനം
സമ്പൂർണ്ണമായിടും

(ജന്മാന്തരങ്ങളെ)

ജീവധർമ്മങ്ങളെ അവിടുത്തെ
മായാ-
മഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാൻ
കേൾക്കുമീ നാദങ്ങൾ
തൃപ്പാദമിളകുന്ന
മഞ്ജീരശിഞ്ചിതമാകുന്നതെന്നിനി
നിദ്രയിൽപ്പോലുമെൻ
ചിന്താതരംഗങ്ങൾ
അമ്മേ മഹാധ്യാനമാകുന്നതെന്നിനി

(ജന്മാന്തരങ്ങളെ)

Lyricist
Submitted by vikasv on Sun, 04/19/2009 - 03:10