സായംസന്ധ്യതൻ

സായംസന്ധ്യതൻ വിൺകുങ്കുമം
കവിൾപ്പൂവിൽ പകർന്നൂ
പരാഗം
പ്രേമധാമമെന്നുമെന്നിലെ
കാമുകന്റെ സ്വന്തമായിടും

(സായംസന്ധ്യ)

മൗനവും സാന്ദ്രമൗനവും
ഭാവഗാനമായി നിന്റെ
തന്ത്രിയിൽ
ഞാനതിൻ രാഗരാജിയിൽ
സ്വപ്‌നവും പാകി നിന്നിടും
മോഹതീരം
പൂത്തുലഞ്ഞിടും

(സായംസന്ധ്യ)

നാണവും കള്ളനാണവും
നല്ലൊരീണമായി
സ്‌നേഹവീണയിൽ
നീയതിൽ തീർത്ത ശൈലികൾ
മായികം എന്തു മാസ്‌മരം
പ്രേയസീ
അതെത്ര സുന്ദരം

(സായംസന്ധ്യ)

Submitted by vikasv on Sun, 04/19/2009 - 03:00