Director | Year | |
---|---|---|
പ്രദക്ഷിണം | പ്രദീപ് ചൊക്ലി | 1994 |
ഇംഗ്ലീഷ് മീഡിയം | പ്രദീപ് ചൊക്ലി | 1999 |
മേൽവിലാസം ശരിയാണ് | പ്രദീപ് ചൊക്ലി | 2003 |
പേടിത്തൊണ്ടൻ | പ്രദീപ് ചൊക്ലി | 2014 |
ചിപ്പി | പ്രദീപ് ചൊക്ലി | 2017 |
പ്രദീപ് ചൊക്ലി
പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുമ്പോൾ അത് സംരക്ഷിക്കാൻ ഭരണാധികാരികൾ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം
ഇംഗ്ലീഷ് മീഡിയം എന്ന ചിത്രത്തിന് ശേഷം വിദ്യാഭ്യാസ മേഖല ആസ്പദമാക്കി പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന "ചിപ്പി". ഫിലിംസിറ്റി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി എസ് ബാബുവാണ് ചിത്രം നിർമ്മിച്ചത്. തിരക്കഥ വിനീഷ് പാലയാട്. ബാലതാരങ്ങളോടൊപ്പം ജോയ് മാത്യു, സുരഭി ലക്ഷ്മി, മണികണ്ഠൻ ആചാരി , ശ്രുതിമേനോൻ, സൃന്ദ തുടങ്ങിയവർ അഭിനയിക്കുന്നു
പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുമ്പോൾ അത് സംരക്ഷിക്കാൻ ഭരണാധികാരികൾ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം
- "ഇംഗ്ളീഷ് മീഡിയം" എന്ന തന്റെ ആദ്യചിത്രത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസരംഗം ചർച്ചാവിഷയമാക്കിയ പ്രദീപ് ചൊക്ലി ഒരിടവേളക്ക് ശേഷം വീണ്ടും വിദ്യാഭ്യാസരംഗം പ്രമേയമാക്കി സംവിധാനം ചെയ്ത ചിത്രമാണ് 'ചിപ്പി'.
- തീരദേശ വിദ്യാലയാളങ്ങളിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികളാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. എന്നാൽ ചിപ്പി കുട്ടികളുടെ ചിത്രമല്ല അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള സിനിമയാണിതെന്ന് അണിയറ പ്രവർത്തകർ പറയുന്നു
- തലശേരി ചാലി കടപ്പുറത്തെ തൊഴിലാളികളും സാധാരണക്കാളും സംഗീതവുമൊക്കെ ചിത്രത്തിന്റെ ഭാഗമാണ്.
- എം മുകുന്ദന്റെ കഥകളിലൂടെ പുറംലോകമിറഞ്ഞ മയ്യഴിപ്പുഴയിലെ 'വെള്ളിയാംകല്ലും' ആദ്യമായി വെള്ളിത്തിരയിലെത്തുന്നു.
മയ്യഴിക്കാരുടെ വിശ്വാസത്തിൽ ജനിമൃതികൾക്കിടയിൽ ആത്മാക്കളുടെ വിശ്രാന്തിസ്ഥാനം എന്ന് എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ വിവരിക്കുന്ന സ്ഥലമാണ് വെള്ളിയാംകല്ല്. കടലിൽ മയ്യഴിക്കടപ്പുറത്ത് നിന്നും കാണാവുന്ന ദൂരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. .
മയ്യഴിയിലെ മുക്കുവരുടെ വിശ്വാസങ്ങളിൽ വെള്ളിയാംകല്ലിനു് പ്രധാനപ്പെട്ട സ്ഥാനമുണ്ടു്. മയ്യഴിയിലെ കുരുംബാ ഭഗവതിക്ഷേത്രങ്ങളിലെ ദേവീചൈതന്യം വെള്ളിയാങ്കല്ലിൽ നിന്നും എത്തിയതാണെന്നു് അവരുടെ ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നു. കടലിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ വെള്ളിയാംകല്ലിനെ വലംവെച്ചു് പോകേണ്ടി വരുന്ന സന്ദർഭത്തിൽ മുക്കുവർ പ്രാർത്ഥനാപൂർവ്വം അർച്ചന നല്കുക പതിവാണു്. വെള്ളിയാംകല്ലിനു ചുറ്റും വലിയ മത്സ്യങ്ങളുടെ താവളമാണു്. ശരീരശുദ്ധിയില്ലാതെ കല്ലിൽ പ്രവേശിക്കരുതെന്നും മുക്കുവർ വിശ്വസിക്കുന്നു. പോർച്ചുഗീസുകാർക്കെതിരെ പടനയിച്ച സാമൂതിരിയുടെ നാവികസേന കടലിലെ ഒരു താവളമായി വെള്ളിയാങ്കല്ല് ഉപയോഗിച്ചിരുന്നു. കോഴിക്കോട്ട് തുറമുഖത്തിൽ നങ്കൂരമിട്ട പറങ്കിക്കപ്പലുകളെ ആക്രമിക്കുവാൻ ഇത് കുഞ്ഞാലിമരക്കാർക്കും പടയാളികൾക്കും സൌകര്യപ്രദമായിരുന്നു. കല്ലിൽ പീരങ്കിയുണ്ടകളേറ്റ പാടുകൾ ഉണ്ടെന്നു് അവിടം സന്ദർശിച്ചവർ രേഖപ്പെടുത്തിയിട്ടുണ്ടു്

- 160 views