Director | Year | |
---|---|---|
സ്വപ്നാടനം | കെ ജി ജോർജ്ജ് | 1976 |
മണ്ണ് | കെ ജി ജോർജ്ജ് | 1978 |
ഓണപ്പുടവ | കെ ജി ജോർജ്ജ് | 1978 |
രാപ്പാടികളുടെ ഗാഥ | കെ ജി ജോർജ്ജ് | 1978 |
സൗന്ദര്യം | കെ ജി ജോർജ്ജ് | 1978 |
വ്യാമോഹം | കെ ജി ജോർജ്ജ് | 1978 |
ഇനി അവൾ ഉറങ്ങട്ടെ | കെ ജി ജോർജ്ജ് | 1978 |
ഉൾക്കടൽ | കെ ജി ജോർജ്ജ് | 1979 |
മേള | കെ ജി ജോർജ്ജ് | 1980 |
കോലങ്ങൾ | കെ ജി ജോർജ്ജ് | 1981 |
Pagination
- Page 1
- Next page
കെ ജി ജോർജ്ജ്
Director | Year | |
---|---|---|
സ്വപ്നാടനം | കെ ജി ജോർജ്ജ് | 1976 |
മണ്ണ് | കെ ജി ജോർജ്ജ് | 1978 |
ഓണപ്പുടവ | കെ ജി ജോർജ്ജ് | 1978 |
രാപ്പാടികളുടെ ഗാഥ | കെ ജി ജോർജ്ജ് | 1978 |
സൗന്ദര്യം | കെ ജി ജോർജ്ജ് | 1978 |
വ്യാമോഹം | കെ ജി ജോർജ്ജ് | 1978 |
ഇനി അവൾ ഉറങ്ങട്ടെ | കെ ജി ജോർജ്ജ് | 1978 |
ഉൾക്കടൽ | കെ ജി ജോർജ്ജ് | 1979 |
മേള | കെ ജി ജോർജ്ജ് | 1980 |
കോലങ്ങൾ | കെ ജി ജോർജ്ജ് | 1981 |
Pagination
- Page 1
- Next page
കെ ജി ജോർജ്ജ്
Director | Year | |
---|---|---|
സ്വപ്നാടനം | കെ ജി ജോർജ്ജ് | 1976 |
മണ്ണ് | കെ ജി ജോർജ്ജ് | 1978 |
ഓണപ്പുടവ | കെ ജി ജോർജ്ജ് | 1978 |
രാപ്പാടികളുടെ ഗാഥ | കെ ജി ജോർജ്ജ് | 1978 |
സൗന്ദര്യം | കെ ജി ജോർജ്ജ് | 1978 |
വ്യാമോഹം | കെ ജി ജോർജ്ജ് | 1978 |
ഇനി അവൾ ഉറങ്ങട്ടെ | കെ ജി ജോർജ്ജ് | 1978 |
ഉൾക്കടൽ | കെ ജി ജോർജ്ജ് | 1979 |
മേള | കെ ജി ജോർജ്ജ് | 1980 |
കോലങ്ങൾ | കെ ജി ജോർജ്ജ് | 1981 |
Pagination
- Page 1
- Next page
കെ ജി ജോർജ്ജ്
ആത്മഹത്യ ചെയ്യുന്ന ചലച്ചിത്ര നടി ലേഖയുടെ ജീവിതത്തിലേക്കുള്ള ഫ്ലാഷ്ബാക്ക്. പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നും വരുന്ന ശാന്തമ്മ ദേശീയ പുരസ്കാരം വരെ നേടിയ സിനിമാതാരം ലേഖയാവുന്നതും അവൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും വ്യക്തമാക്കുന്നു.
ആത്മഹത്യ ചെയ്യുന്ന ചലച്ചിത്ര നടി ലേഖയുടെ ജീവിതത്തിലേക്കുള്ള ഫ്ലാഷ്ബാക്ക്. പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നും വരുന്ന ശാന്തമ്മ ദേശീയ പുരസ്കാരം വരെ നേടിയ സിനിമാതാരം ലേഖയാവുന്നതും അവൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും വ്യക്തമാക്കുന്നു.
ചിത്രമിറങ്ങിയപ്പോൾ 1980-ൽ ആത്മഹത്യ ചെയ്ത നടി ശോഭയുടെ കഥയാണിതെന്ന പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലേതു പോലെ ശോഭ സംവിധായകനായ മുൻപേ വിവാഹിതനായിരുന്ന ബാലു മഹേന്ദ്രയെ വിവാഹം ചെയ്യുകയും അതിനു ശേഷം അറിയപ്പെടാത്ത കാരണങ്ങളാൽ ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ കഥാതന്തു ശോഭയുടെ ജീവിതം ആണെന്നു കെ ജി ജോർജ്ജ് വെളിപ്പെടുത്തുകയുണ്ടായി.
ചിത്രത്തിലെ നായിക ലേഖയെപ്പോലെ ശോഭയും ചെറിയ പ്രായത്തിൽ തന്നെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
ചിത്രത്തിൽ സംവിധായകൻ കെ ജി ജോർജ്ജ് ഒരു സീനിൽ ടെലിഫോൺ ചെയ്യുന്നതായി കാണിക്കുന്നുണ്ട്. സംവിധായകൻ ഭരതൻ, നടൻമാരായ രതീഷ്, മണിയൻപിള്ള രാജു, രാമു എന്നിവരും ചിത്രത്തിൽ ഏതാനും രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
"പ്രഭാമയീ പ്രാഭാമയി" എന്ന ഗാനം ഗായകൻ പി ജയചന്ദ്രൻ സ്റ്റുഡിയോയിൽ പാടുന്നതായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.
സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്.
സിനിമയിൽ സൂപ്പർതാരം പ്രേം സാഗറായി അഭിനയിച്ച മമ്മൂട്ടി പിന്നീട് യഥാർത്ഥത്തിൽ സൂപ്പർതാരമായി മാറി.
സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഇന്നസെന്റ് ചിത്രത്തിൽ അഭിനയിക്കുകയും പിന്നീട് പ്രശസ്ത നടനായി മാറുകയും ചെയ്തു.
സിനിമയുടെ കഥക്കു പ്രേരണയായ ശോഭ കെ ജി ജോർജ്ജിന്റെ "ഉൾക്കടൽ" എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ചിത്രം ചർച്ചാ വിഷയമാകുകയും ധാരാളം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തെങ്കിലും ആ വർഷത്തെ സംസ്ഥാന അവാർഡുകളൊന്നും നേടാനായില്ല.
ഈ ചിത്രത്തിലെ ഗാനങ്ങൾ പാടിയ സെൽമാ ജോർജ്ജ് സംവിധായകൻ കെ ജി ജോർജ്ജിന്റെ ഭാര്യയാണു. അതു പോലെ ലേഖയുടെ അമ്മാവൻ നാണുക്കുട്ടന്റെ വേഷത്തിൽ അഭിനയിച്ച മോഹൻ ജോസ്, സെൽമ ജോർജ്ജിന്റെ സഹോദരനുമാണു.
ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളർ അൻസാരിയായി അഭിനയിച്ച പി എ ലത്തീഫ് പല ചിത്രങ്ങളുടേയും പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്ര താരവും ദേശീയ പുരസ്കാര ജേതാവുമായ ലേഖ (നളിനി) ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ നിന്നും മദിരാശിയിലെത്തി സിനിമാരംഗം പിടിച്ചടക്കിയ ഈ പെൺകുട്ടിക്ക് എങ്ങിനെ ഈ ദുരന്തമുണ്ടായി എന്നുള്ള അന്ന്വേഷണമാണു ചിത്രം
സിനിമയിൽ അഭിനയിക്കാൻ അവസരം തേടിയാണു ശാന്തമ്മ അമ്മ വിശാലാക്ഷിയമ്മയും (ശുഭ) അച്ഛൻ പണിക്കരും (ജോൺ വർഗ്ഗീസ്) മദിരാശിയിലെത്തുന്നത്. അവർക്കു അവിടെ ആകെ പരിചയമുണ്ടായിരുന്ന കുറുപ്പിനെ കാണാൻ ശ്രമിക്കുമ്പോഴാണു അയാൾ പെൺവാണിഭക്കാരുടെ ഏജന്റാണെന്നും ഇപ്പോൾ ജയിലിലാണെന്നു അറിയുന്നത്. അവസരം തേടിയലയുന്ന അവർ സഹസംവിധായകൻ പോൾരാജിനെ (നെടുമുടി വേണു) കണ്ടുമുട്ടുന്നു. താൻ സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തിൽ ശാന്തമ്മയെ നായികയാക്കാമെന്നു വിവാഹം ചെയ്യാമെന്നും അയാൾ വാക്കു കൊടുക്കുന്നു. പോൾ രാജ് കൊണ്ടുവരുന്ന സിനിമാ ലേഖകൻ വി എസ് കൊരട്ടൂർ (തിലകൻ) ശാന്തമ്മയെന്ന പേരു മാറ്റി ലേഖയെന്നാക്കുന്നു. സിനിമാ വാഗ്ദാനവും വിവാഹ വാഗ്ദാനവും നൽകി പോൾരാജ് പറ്റിക്കുകയാണെന്നു അവർ തിരിച്ചറിയുന്നു.
പ്രൊഡക്ഷൻ കൺട്രോളർ അൻസാരി (ലത്തീഫ്) വഴി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ലേഖയ്ക്കു ലഭിക്കുന്നു. സിനിമകളിൽ കാബറെ നർത്തകിയായ പുഷ്പയുമായി ലേഖ സൗഹൃദമാകുന്നു. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ലേഖയെ പ്രശസ്ത നടൻ പ്രേം സാഗർ (മമ്മൂട്ടി) പുതിയ ചിത്രങ്ങളിലേക്ക് ശുപാർശ ചെയ്യുന്നു. ലേഖ പ്രശസ്തയാകുന്നതോടെ പിണങ്ങിപ്പോയിരുന്ന പണിക്കർ തിരികെ വരുന്നു. അതു പോലെ നാട്ടിലുണ്ടായിരുന്ന വിശാലത്തിന്റെ അമ്മയും (അടൂർ ഭവാനി) സഹോദരൻ നാണുക്കുട്ടനും അവരുടെ കൂടെ താമസിക്കാനായി എത്തുന്നു.
കലാമൂല്യമുള്ള ചിത്രങ്ങളുടെ സംവിധായകനായ സുരേഷ് ബാബു (ഗോപി) തന്റെ പുതിയ ചിത്രത്തിലേക്ക് നായികയായി ലേഖയെ ക്ഷണിക്കുന്നു. പ്രേം സാഗറിന്റെ എതിർപ്പിനെ അവഗണിച്ചു ലേഖ ആ അവസരം സ്വീകരിക്കുന്നു. ആ ചിത്രത്തിലെ അഭിനയത്തിനു ലേഖയ്ക്കു മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നു. അവാർഡ് ലഭിക്കുന്നതോടെ ലേഖയ്ക്കു കൂടുതൽ വേഷങ്ങൾ ലഭിക്കുന്നു. മറ്റൊരു നടനായ കഷ്ണദാസ് (വേണു നാഗവള്ളി) ലേഖയെ വിവാഹം കഴിക്കാൻ താത്പര്യം കാണിക്കുന്നെങ്കിലും സുരേഷ് ബാബുവിനോടു കൂടുതൽ അടുക്കുന്ന ലേഖ അതു നിരസിക്കുന്നു.
സ്വത്തും പ്രശസ്തിയുമായതോടെ വിശാലത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുന്നു. തുടക്ക കാലത്ത് സഹായമായിരുന്ന അൻസാരിയും സഹദേവനും പുതുതായി നിർമ്മിക്കുന്ന ചിത്രത്തിൽ ലേഖയുടെ കോൾഷീറ്റ് ചോദിക്കുന്നെങ്കിലും ആവശ്യപ്പെടുന്ന അഡ്വാൻസ് നൽകാൻ പറ്റാത്തതിനാൽ വിശാലം സമ്മതിക്കുന്നില്ല. അതിന്റെ പേരിൽ അമ്മയുമായി വഴക്കിടുന്ന ലേഖ ആശ്വാസം കണ്ടെത്തുന്നത് വിവാഹിതനായ സുരേഷ് ബാബുവിലാണു. തന്റെ വസ്ത്രങ്ങളും ആഭരണങ്ങളും എടുത്തു ലേഖ സുരേഷ് ബാബുവിനോടൊപ്പം ഒരു വാടക വീട്ടിലേക്ക് താമസം മാറ്റുന്നു. അമ്മയും മറ്റു ബന്ധുക്കളൂം വന്നു വിളിച്ചിട്ടും ലേഖ പോകാൻ തയ്യാറാകുന്നില്ല.
പക്ഷേ, ഭാര്യ ഗീതയും (ശാരദ) മകനും വന്നു വിളിക്കുന്നതോടെ സുരേഷ് ബാബു അവരുടെ കൂടെ പോകുന്നു. രണ്ടു ദിവസം കഴിഞ്ഞു ഫയലുകളെടുക്കാൻ തിരികെ വരുന്ന അയാൾ ഭാര്യയെ ഉപേക്ഷിക്കാൻ പറ്റില്ലെന്നും ലേഖയെ ഇടയ്ക്കു സൗകര്യം കിട്ടുമ്പോൾ വന്നു കാണാമെന്നു പറയുന്നു. തകർന്നു പോകുന്ന ലേഖ പുഷ്പയെ പോയി കാണുന്നു. പുഷ്പ എല്ലാം മറന്നു വീട്ടിലേക്ക് പോകാൻ അവളെ ഉപദേശിക്കുന്നു. പുഷ്പയിൽ നിന്നും കാര്യങ്ങളറിയുന്ന വിശാലവും മറ്റും ലേഖയെ വിളിക്കാൻ പിറ്റേ ദിവസം ചെല്ലുമ്പോൾ കാണുന്നത് തൂങ്ങി മരിച്ച ലേഖയുടെ മൃതശരീരമാണു.
- 3349 views