രാമു

Name in English
Ramu

മലയാള ചലച്ചിത്രനടൻ. ബാലകൃഷ്ണൻ - കല്യാണി ദമ്പതികളുടെ മകനായി തൃശ്ശൂരിൽ ജനിച്ചു. രാമുവിനുതാഴെ രഘു,രമണി എന്നീ രണ്ടു സഹോദരങ്ങൾ കൂടിയുണ്ട്. പ്രശസ്ത ചലച്ചിത്രതാരം സുകുമാരൻ രാമുവിന്റെ ബന്ധുവാണ്.

1970-ൽ റിലീസ് ചെയ്ത ഡിറ്റക്ടീവ് 909 കേരളത്തിൽ എന്ന സിനിമയിലൂടെയാണ് രാമു അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നായകനായും,ഉപനായകനായും,വില്ലനായും,സ്വഭാവനടനായുമെല്ലാം നൂറിലധികം സിനിമകളിൽ രാമു അഭിനയിച്ചു. കളിക്കൂട്ടുകാർ എന്ന സിനിമയ്ക്ക്  തിരക്കഥ എഴുതിയിട്ടുണ്ട്. 1995-ൽ ആയിരുന്നു രാമുവിന്റെ വിവാഹം. രശ്മിയാണ് ഭാര്യ. രണ്ടു കുട്ടികൾ അമൃത,ദേവദാസ്. ദേവദാസ് ചലചിത്ര നടനാണ്.