Director | Year | |
---|---|---|
ഇലഞ്ഞിക്കാവ് പി ഒ | സംഗീത് ലൂയിസ് | 2015 |
ആശംസകളോടെ അന്ന | സംഗീത് ലൂയിസ് | 2015 |
സംഗീത് ലൂയിസ്
Director | Year | |
---|---|---|
ഇലഞ്ഞിക്കാവ് പി ഒ | സംഗീത് ലൂയിസ് | 2015 |
ആശംസകളോടെ അന്ന | സംഗീത് ലൂയിസ് | 2015 |
സംഗീത് ലൂയിസ്
നഷ്‌ടമാകുന്ന മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന ചിത്രമാണ് 'ഇലഞ്ഞിക്കാവ് പി.ഒ'
'ഇലഞ്ഞിക്കാവ് പി.ഒ.' അഡ്വ. സംഗീത് ലൂയിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം. സുനിലാൽ അഞ്ചാലുംമൂട് ആണ് നിർമ്മാണം. ചിത്രത്തിൽ സലിംകുമാർ, മുകേഷ്, ഷാജോണ്‍, സുരാജ് വെഞ്ഞാറമ്മൂട്, നന്ദിനി,സ്ഫടികം ജോർജ്ജ്, ഷമ്മി തിലകൻ, വൈഗ തുടങ്ങി ഒരു നീണ്ട താരനിര തന്നെ അഭിനയിക്കുന്നുണ്ട്.
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 119.57 KB |
നഷ്‌ടമാകുന്ന മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന ചിത്രമാണ് 'ഇലഞ്ഞിക്കാവ് പി.ഒ'
- ഒരിടവേളയ്‌ക്കുശേഷം നന്ദിനി വീണ്ടും ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക്
- എം.എല്‍.എ.മാരായ പി.സി. ജോര്‍ജ്, റോഷി അഗസ്‌റ്റിന്‍, തോമസ് ചാണ്ടി, രാജു എബ്രഹാം, കോവൂര്‍ കുഞ്ഞുമോന്‍, ഡോ. എന്‍. ജയരാജ്, ജോസ് തെറ്റയില്‍ എന്നിവർ ചിത്രത്തില്‍ അഭിനയിക്കുന്നു
ഒരു ഗ്രാമത്തെയും അവിടുത്തെ ഒരു സ്‌കൂളിനെയും പ്രധാന പശ്‌ചാത്തലമാക്കിക്കൊണ്ടാണ് ചിത്രത്തെ അവതരിപ്പിക്കുന്നത്. വികസനത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം ഏറെ പിന്നോക്കം നില്‍ക്കുന്ന ഒരു ഗ്രാമമാണ് ഇലഞ്ഞിക്കാവ്. അവിടുത്തെ പ്രധാനാധ്യാപകനായി എത്തുന്ന ശിവരാമന്‍ മാഷ്.
മാഷിന്റെ വ്യക്‌തിജീവിതം ഒരു തുറന്ന പുസ്‌തകം പോലെയാണ്. കുട്ടികളെ ഏറെ സ്‌നേഹിക്കുന്ന മാഷ് അവര്‍ക്ക് നല്ല ശിക്ഷണവും പ്രോത്സാഹനവും നല്‍കുന്നു. അവിവാഹിതനതായതിനാൽ തന്റെ ജീവിതം സ്‌കൂളിനും അവിടുത്തെ കുട്ടികള്‍ക്കുമായി മാഷ് മാറ്റിവൈക്കുന്നു. പിന്നോക്കാവസ്‌ഥയില്‍ നില്‍ക്കുന്ന ഈ സ്‌കൂളിനെ എങ്ങനെ മുന്നിലെത്തിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. വീട്ടില്‍ ഭക്ഷണവും നല്‍കി ഒരു ഗുരുകുലം പോലെയാണ് അദ്ദേഹം സ്‌കൂളിനെയും കുട്ടികളെയും പരിപാലിച്ചത്. ശിവരാമന്‍ മാഷിന്റെ ഈ ശ്രമങ്ങള്‍ നാട്ടിലെ ചില ബ്യൂറോക്രാറ്റുകള്‍ക്കിടയില്‍ അലോസരമുണ്ടാക്കി. ആ അവസരത്തിൽ ഒരു കൊലപാതകക്കേസില്‍ മാഷ് പെടുന്നു. ആസൂത്രിതമായ ഒരു ദുരന്തം മാഷിന്റെ തലയില്‍ കെട്ടിവയ്‌ക്കുകയായിരുന്നു. മാഷ് ശിക്ഷിക്കപ്പെട്ടു. സുപ്രീംകോടതി വക്കീലായി ശിവരാമന്‍ മാഷിന്റെ ശിഷ്യനായ മാര്‍ട്ടിന്‍ എത്തുന്നു. ഏഴാംക്ലാസുവരെ മാഷാണ് മാര്‍ട്ടിനെ പഠിപ്പിച്ചത്. നാട്ടിലെ പൊതുകാര്യപ്രസക്‌തയായ ലക്ഷ്‌മി മുന്‍കൈയെടുത്താണ് മാര്‍ട്ടിനെ ദില്ലിയില്‍നിന്നും കൊണ്ടുവരുന്നത്. മാര്‍ട്ടിന്റെ ശ്രമങ്ങളിലൂടെ മാഷിനെ രക്ഷിക്കുന്നു. അതോടെ വലിയ ദുരൂഹതകളുടെ മറയും പുറത്തുവരുകയായിരുന്നു.

- 664 views