ഡോ വി എസ് സുധാകരൻ നായർ
Director | Year | |
---|---|---|
ഗ്രീൻ ആപ്പിൾ | ഹരിദാസ് | 2017 |
തേനീച്ചയും പീരങ്കിപ്പടയും | ഹരിദാസ് | 2018 |
Pagination
- Previous page
- Page 2
ഹരിദാസ്
അച്ഛൻ ഗോപാലനും , അമ്മ ലക്ഷ്മിയമ്മയ്ക്കും ഭാര്യ മഞ്ജുവിനും , മകൻ അപ്പുവിനുമൊപ്പം കാരക്കോട് ഗ്രാമത്തിലെ താമസക്കാരനാണ് കാഴ്ചപ്പാട് ഗോവിന്ദൻകുട്ടി. എന്ത് പറയുമ്പോഴും 'എന്റെ കാഴ്ചപ്പാടിൽ' എന്ന് സംസാരിച്ചു തുടങ്ങുന്നതുകൊണ്ടാണ് ഗോവിന്ദൻകുട്ടിയെ കാഴ്ചപ്പാട് ഗോവിന്ദൻകുട്ടി എന്ന് വിളിക്കുന്നത്. നഗരത്തിലെ മാലിന്യപ്രശ്നം കണ്ടില്ലെന്ന് നടിക്കരുതെന്ന് മുഖ്യമന്ത്രിക്ക് ഊമക്കത്തയക്കുന്നോടെയാണ് ചിത്രം തുടങ്ങുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഗോവിന്ദൻകുട്ടിയുടെ സഹപ്രവർത്തകയായ നിരോഷ, വിൽഫ്രഡ് എന്ന ചെറുപ്പക്കാരനുമായി ജോലിസമയത്ത് സംസാരിക്കുന്നത് ഗോവിന്ദൻകുട്ടി വിലക്കുന്നു. ഇതിൽ പ്രകോപിതയായ നിരോഷ നഗരത്തിലെ സ്ത്രീസമത്വവേദിയുടെ യോഗത്തിൽ പങ്കെടുക്കുന്നു. തന്റെ മേലുദ്യോഗസ്ഥാനായ ഗോവിന്ദൻകുട്ടി പീഡിപ്പിക്കുന്നുവെന്നു പരാതി പറയുന്നതോടെ സ്ത്രീകൾ ഒന്നടങ്കം ബാങ്കിലെ പീഡനത്തിനെതിരെ പരാതി നൽകുമെന്ന് അറിയിക്കുന്നു. എന്നാൽ അതൊന്നും തന്റെയടുത്ത് വിലപ്പോവില്ലെന്ന നിലപാടിൽ ഉറച്ചു നില്ക്കുന്നു ഗോവിന്ദൻകുട്ടി. നഗരത്തിൽ നിന്നും ഗ്രാമത്തിലെ വീട്ടിലെത്താൻ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗോവിന്ദൻകുട്ടി തന്റെ താമസം ടൗണിലെ ജനമൈത്രി നഗറിലേയ്ക്ക് മാറുന്നു. സബ് ഇൻസ്പെക്ടർ തമ്പി, ഭാര്യ വസുന്ധര, കേശവൻ മാഷ്, ഭാര്യ ഗംഗാദേവി, ഗുണ്ട സേവ്യരും കുടുംബവും ഇവരൊക്കെയാണ് ഗോവിന്ദൻകുട്ടിയുടെ അയൽക്കാർ. അവരാകട്ടെ മൈത്രി നഗറിലെ സ്ത്രീസമത്വവേദി പ്രവർത്തകരും. പുരുഷനും സ്ത്രീയ്ക്കും 50/ 50 അധികാരം എന്നതാണ് അവരുടെ രീതി. ഗോവിന്ദൻകുട്ടിയുടെ ഭാര്യ മഞ്ജുവിനെ സ്ത്രീസമത്വവേദി പ്രവർത്തകർ സ്വാധീനിക്കുന്നു. അതോടെ ഗോവിന്ദൻകുട്ടിയുടെ കഷ്ട്ടകാലം തുടങ്ങുകയായി. ഇവിടെ നിന്ന് എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ ചിത്രത്തിന് വഴിത്തിരിവുണ്ടാകുകയാണ്.
ഹരിദാസ് സംവിധാനം ചെയ്യുന്ന 'എല്ലാം ചേട്ടന്റെ ഇഷ്ടം' പോലെ സിനിമ ചർച്ച ചെയ്യുന്നത് പുരുഷപീഡനമെന്ന ആശയമാണ്. മണികണ്ഠൻ പട്ടാമ്പിയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. 'ഫാന്റം പൈലിക്ക്' ശേഷം ഡോ സുധാകരൻ നായർ നിർമ്മിക്കുന്ന ചിത്രത്തിൽ സുനിൽ സുഖദ, മഞ്ജു , ചാരുലത, ശ്രീകുമാർ , ഊർമിള ഉണ്ണി, സോനാ ,സോണിയ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു. ഡോ സുധാകരൻ നായർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 173.23 KB |

- 1028 views