പരിശുദ്ധമായ പ്രേമബന്ധങ്ങള്‍ക്ക് മതം എങ്ങനെ വിലങ്ങുതടിയാകുന്നു എന്നതിന്റെ സൂചന 'ബലി'യില്‍ ഉണ്ട്.
പഴയകാലത്തെ പ്രതാപങ്ങളുടെ നോക്കുകുത്തിയായി അവശേഷിക്കുന്ന ക്ഷയിച്ച മനയില്‍ നെഞ്ചില്‍ എരിയുന്ന അഗ്നിയുമായി ജീവിക്കുന്ന കുറെ മനുഷ്യരുണ്ട്. ചാരുഹാസനാണ് കുടുംബനാഥന്‍. ഭാര്യ മരിച്ച ശേഷം രണ്ടു കുട്ടകളുടെ ചുമതലയുമായി അഷ്‌ടിക്കു വകയില്ലാതെ ജീവിക്കുന്ന പാവം മനുഷ്യന്‍. വിദ്യാഭ്യാസമുണ്ടായിട്ടും തൊഴില്‍ രഹിതനായ മകന്‍ കൃഷ്‌ണനുണ്ണി, മകള്‍ സാവിത്രി. മനവളപ്പിനോട് ചേര്‍ന്ന് താമസിക്കുന്നത് പാവപ്പെട്ട ഒരു മുസ്ലീം കുടുംബമാണ്. അവിടത്തെ റഷീദും ജമീലയും മനയിലെ കുട്ടികളുടെ കളിക്കൂട്ടുകാരായിരുന്നു. അവര്‍ വളര്‍ന്നപ്പോഴും ആ ബന്ധം തുടരുകയായിരുന്നു. സിദ്ദിഖ് റഷീദിനെയും സീനത്ത് ജമീലയെയും ശ്രീനാഥ് കൃഷ്‌ണനുണ്ണിയെയും സഹോദരി സാവിത്രിയെ കന്യയും അവതരിപ്പിച്ചു.
അവലംബം : മാധ്യമം