Director | Year | |
---|---|---|
കിംഗ് ഫിഷ് | അനൂപ് മേനോൻ | 2019 |
അനൂപ് മേനോൻ
Director | Year | |
---|---|---|
ഇവർ വിവാഹിതരായാൽ | സജി സുരേന്ദ്രൻ | 2009 |
ഹാപ്പി ഹസ്ബൻഡ്സ് | സജി സുരേന്ദ്രൻ | 2010 |
ഫോർ ഫ്രണ്ട്സ് | സജി സുരേന്ദ്രൻ | 2010 |
കുഞ്ഞളിയൻ | സജി സുരേന്ദ്രൻ | 2012 |
ഹസ്ബന്റ്സ് ഇൻ ഗോവ | സജി സുരേന്ദ്രൻ | 2012 |
ആംഗ്രി ബേബീസ് ഇൻ ലവ് | സജി സുരേന്ദ്രൻ | 2014 |
ഷീ ടാക്സി | സജി സുരേന്ദ്രൻ | 2015 |
പുളുവൻ മത്തായി | സജി സുരേന്ദ്രൻ | 2015 |
ചാർലീസ് എയ്ഞ്ചൽ | സജി സുരേന്ദ്രൻ | 2018 |
സജി സുരേന്ദ്രൻ
പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളുടെ ജീവിതത്തിൽ വിവാഹത്തിനു ശേഷം ഉണ്ടാകുന്ന പൊരുത്തക്കേടുകളുടെ കഥ
സരസമായി അവതരിപ്പിക്കുന്നു
ഡിമാക്ക് ക്രിയേഷൻസിന്റെ ബാനറിൽ ദർശൻ രവി നിർമ്മിച്ച് സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ആംഗ്രി ബെബീസ് ഇൻ ലവ്. കേന്ദ്ര കഥാപാത്രങ്ങളായി അനൂപ് മേനോനും ഭാവനയും എത്തുന്നു.
പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളുടെ ജീവിതത്തിൽ വിവാഹത്തിനു ശേഷം ഉണ്ടാകുന്ന പൊരുത്തക്കേടുകളുടെ കഥ
സരസമായി അവതരിപ്പിക്കുന്നു
ജീവനും സാറയും നീണ്ട നാലു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിനു ഇരുവരുടെയും വീട്ടുകാരുടെ സമ്മതമില്ലാത്തതിനാൽ ഒളിച്ചോടി വിവാഹം കഴിക്കുന്നു. അതുകൊണ്ടു തന്നെ അവർക്ക് നാടുവിട്ട് മുംബൈയിലേക്ക് പോകേണ്ടിവന്നു. അവിടെ അവർ പുതിയ ജീവിതം തുടങ്ങി. എന്നാൽ വിവാഹജീവിതത്തിനു മുൻപ് നാലു വർഷം ഉണ്ടായിരുന്ന അവരുടെ പ്രണയം വിവാഹശേഷം അധികമുണ്ടായില്ല. പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതിന്റെ പേരിൽ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നു. ഇനിയൊരിക്കലും പഴയപോലൊരു പ്രണയം തങ്ങളുടെ വിവാഹ ജീവിതത്തിൽ ഉണ്ടാവില്ലെന്നു തിരിച്ചറിയുന്ന ഘട്ടത്തിൽ ഇരുവരും ബന്ധം വേർപ്പെടുത്താൻ നിശ്ചയിക്കുന്നു. വിവാഹ മോചനത്തിനായി കുടുംബകോടതിയെ സമീപിക്കുന്നുവെങ്കിലും കോടതി ആറു മാസം അവർ ഒന്നിച്ച് ജീവിക്കുവാൻ ആവശ്യപ്പെടുന്നു. ഒരു വീട്ടിൽ താമസിച്ചുവെങ്കിലും അവരുടെ വാശി കൂടി വന്നു. അതിനിടയിൽ സാറാ സഹായത്തിനായി ശെൽവി എന്നൊരു വേലക്കാരിയെ കൊണ്ടു വരുന്നു. അവരുടെ അയൽക്കാരനായി ജോസഫ് മാളിയേക്കലും എത്തുന്നു. സാറയുടെ ഭർത്താവാണു ജീവൻ എന്നറിയാതെ ശെൽവിക്ക് ജീവനോട് ഒരു ഇഷ്ടം തോന്നുന്നു. ജീവനെ പ്രകോപിപ്പിക്കാനായി സാറ ജോസഫിനോട് അടുത്ത് ഇടപഴകുന്നു. അതിനിടയിലാണു ജീവന്റേയും സാറയുടേയും ഒളിച്ചോട്ടത്തിനും രഹസ്യവിവാഹത്തിനു സഹായങ്ങൾ ചെയ്തു കൊടൂത്ത അവരുടേ സുഹൃത്തുക്കൾ ജീവന്റേയും സാറയുടേയും ഒപ്പം അവരുടെ ഫ്ലാറ്റിൽ കുറച്ചു ദിവസം ചിലവഴിക്കാൻ എത്തുന്നത്. അതോടെ അവർക്കു മുന്നിൽ ജീവനും സാറക്കും അഭിനയിക്കേണ്ടി വരുന്നു. അവരുടെ ജീവിതത്തിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ അതൊന്നും സുഹൃത്തുക്കൾ അറിയാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു.
സുഹൃത്തുക്കൾ തിരിച്ചു പോകുന്നതിനു മുന്നേ അവർ ഒരു യാത്ര പോകുന്നു. യാത്രക്കൊടുവിൽ, താൻ നാട്ടിലേക്ക് പോകുകയാണെന്നും കോടതി ആവശ്യപ്പെടുമ്പോൾ തിരികെ വന്ന് വിവാഹമോചനത്തിനുള്ള മറ്റു കാര്യങ്ങൾ ചെയ്യാമെന്നും ജീവൻ പറയുന്നു. ഭാവി ജീവിതത്തിനായി അവർ പരസ്പരം ഉപദേശങ്ങൾ കൈമാറുന്നു. പിറ്റേന്ന് രാവിലെ എണീക്കുന്ന സാറാ, ജീവനും കൂട്ടരും പോയിക്കഴിഞ്ഞതായി മനസ്സിലാക്കുന്നു. തന്റെ കോഫി ഷോപ്പിലെത്തുന്ന സാറ കാണുന്നത്, അവിടെ ഭക്ഷണം വിളമ്പുന്ന ജീവനെയാണു. അതോടെ അവർ ഒന്നിക്കുന്നു.
ഡിമാക്ക് ക്രിയേഷൻസിന്റെ ബാനറിൽ ദർശൻ രവി നിർമ്മിച്ച് സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ആംഗ്രി ബെബീസ് ഇൻ ലവ്. കേന്ദ്ര കഥാപാത്രങ്ങളായി അനൂപ് മേനോനും ഭാവനയും എത്തുന്നു.
- 967 views