Director | Year | |
---|---|---|
വെടിവഴിപാട് | ശംഭു പുരുഷോത്തമൻ | 2013 |
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ശംഭു പുരുഷോത്തമൻ | 2019 |
ശംഭു പുരുഷോത്തമൻ
Director | Year | |
---|---|---|
വെടിവഴിപാട് | ശംഭു പുരുഷോത്തമൻ | 2013 |
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ശംഭു പുരുഷോത്തമൻ | 2019 |
ശംഭു പുരുഷോത്തമൻ
Director | Year | |
---|---|---|
വെടിവഴിപാട് | ശംഭു പുരുഷോത്തമൻ | 2013 |
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ശംഭു പുരുഷോത്തമൻ | 2019 |
ശംഭു പുരുഷോത്തമൻ
Director | Year | |
---|---|---|
വെടിവഴിപാട് | ശംഭു പുരുഷോത്തമൻ | 2013 |
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ശംഭു പുരുഷോത്തമൻ | 2019 |
ശംഭു പുരുഷോത്തമൻ
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ദിവസം, ഭാര്യമാരുടെ അഭാവത്തിൽ മൂന്നു സുഹൃത്തുകൾ അഘോഷിക്കാൻ രഹസ്യമായി പദ്ധതിയിടുകയും അതിനെ തുടർന്നു 24 മണിക്കൂറിനുള്ളിലുണ്ടാകുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്നു ഈ സെക്ഷുൽ കോമഡി ചിത്രം.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ദിവസം, ഭാര്യമാരുടെ അഭാവത്തിൽ മൂന്നു സുഹൃത്തുകൾ അഘോഷിക്കാൻ രഹസ്യമായി പദ്ധതിയിടുകയും അതിനെ തുടർന്നു 24 മണിക്കൂറിനുള്ളിലുണ്ടാകുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്നു ഈ സെക്ഷുൽ കോമഡി ചിത്രം.
- സിനിമ, രചിച്ചു സംവിധാനം ചെയ്ത ശംഭു പുരുഷോത്തമന്റെ ആദ്യ സിനിമയാണു വെടി വഴിപാട്. കോൽക്കത്തയിലെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള ബിരുദധാരിയാണു ശംഭു.
- സിനിമയുടെ നിർമ്മാതാവ് അരുൺ കുമാർ അരവിന്ദ് കോക്ടെയിൽ, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും ഹിന്ദിയിലുൾപ്പെടെ നിരവിധ സിനിമകൾക്കു വേണ്ടി എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുള്ള ആളുമാണു. സിനിമയുടെ കഥ മുരളി ഗോപിയിൽ നിന്നറിഞ്ഞ അരുൺ കുമാർ നിരമ്മാതാവാൻ തയ്യാറാവുകയായിരുന്നു. അരുൺ കുമാർ നിർമ്മിച്ച ആദ്യ സിനിമയാണിതു.
- സിനിമയുടെ ഛായാഗ്രഹകൻ ഷഹ്നാദ് ജലാൽ, ശംഭുവിന്റെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സ്മേറ്റാണു.
- സെക്ഷുൽ കോമഡി എന്ന കാറ്റഗറിയിൽ പെടുത്താവുന്ന മലയാളത്തിലെ ആദ്യ സിനിമയാണിതെന്നു പറയാം.
- സിനിമയിലെ രംഗങ്ങളും സംഭാഷണങ്ങളും മതവിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെടുത്താമെന്ന കാരണത്താൽ സെൻസർ ബോർഡ് സിനിമ നിരോധിച്ചേക്കുമെന്നു വാർത്തകളുണ്ടായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയെങ്കിലും ഒടുവിൽ A സർട്ടിഫിക്കറ്റോടെ സിനിമ റിലീസ് ചെയ്തു.
- "സദാചാരവാദികൾ പൊറുക്കുക" എന്നതായിരുന്നു സിനിമയുടെ ടാഗ് ലൈൻ.
- 2013-ലെ ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തിലെ പല ദൃശ്യങ്ങളും സിനിമക്കായി ഷൂട്ടു ചെയ്തു ഉപയോഗിച്ചു. ടൈറ്റിൽ രംഗത്തിൽ ഉപയോഗിച്ചിരിക്കുന്നതും ആറ്റുകാൽ പൊങ്കാലയുടെ ദൃശ്യങ്ങളാണു.
- കാർട്ടൂൺ മാതൃകയിൽ ചെയ്ത സിനിമയുടെ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടു.
- സിനിമയുടെ തുടക്കത്തിൽ ആറ്റുകാൽ ക്ഷേത്രത്തിന്റെ ഐതിഹ്യമായ കണ്ണകിയുടെ ചരിത്രം വിവരിക്കുന്നുണ്ട്.
ഗെയിം ടെസ്റ്ററായ രാഹുൽ (മുരളി ഗോപി), ബാങ്ക് ജീവനക്കാരനായ സഞ്ജയ് (സൈജു കുറുപ്പ്), ഇൻവെസ്റ്ററായ പ്രദീപ് (ശ്രീജിത്ത് രവി) എന്നിവർ സുഹൃത്തുക്കളാണു. രാഹുലിന്റെ ഭാര്യയാണു രാധിക (അഞ്ജന ഹരിദാസ്). സഞ്ജയിന്റെ ഭാര്യ, രെശ്മി (അനുശ്രീ) ടിവി ആങ്കറെന്ന രീതിയിൽ പ്രശസ്തയും സഞ്ജയിനെ കുറച്ചൊക്കെ അടക്കിഭരിക്കുകയും ചെയ്യുന്ന ഒരാളാണു. പ്രദീപിന്റെ ഭാര്യ, വിദ്യ (മൈഥിലി) ഒരു ഫ്രഞ്ച് അദ്ധ്യാപികയാണു. അവരുടെ ദാമ്പത്യം അത്ര സുഖകരമായല്ല പോകുന്നതു. പ്രദീപിന്റെ സുഹൃത്തായ ജോസഫ് (ഇന്ദ്രജിത്ത്) ഒരു സ്റ്റോക്ക് ബ്രോക്കറാണു, പ്രദീപിനു ഇൻവെസ്റ്റ്മെന്റുമായി ബന്ധപ്പെട്ട ഉപദേശങ്ങളും നൽകാറുണ്ട്.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ദിവസം ഭാര്യമാർ വീട്ടിലുണ്ടാവില്ലെന്നു മനസ്സിലാക്കിയ രാഹുലും സഞ്ജയും പ്രദീപും അന്നത്തെ ദിവസം രാഹുലിന്റെ വീട്ടിൽ അഘോഷിക്കാൻ പദ്ധതിയിടുന്നു. ജോലി ചെയ്യുന്ന ടിവി ചാനലിനു വേണ്ടി ആറ്റുകാൽ പൊങ്കാല കവർ ചെയ്യുന്നതു രെശ്മിയാണു. രാധിക കൂടെ ജോലി ചെയ്യുന്ന പത്മയുടെ (പാർവ്വതി ടി) വീട്ടിൽ പൊങ്കാലയിടാൻ പോകുന്നു. പൊങ്കാലയിടുന്നതിൽ താത്പര്യമില്ലെങ്കിലും പ്രദീപിന്റെ അമ്മ ആവശ്യപ്പെട്ടിട്ടുള്ളതു കൊണ്ടു പോകേണ്ടി വരുന്ന വിദ്യ അന്നത്തെ ദിവസം ചിലവഴിക്കാൻ ജോസഫിന്റെ വീട്ടിലും പോകുന്നു. ജോസഫിന്റെ ഫ്രഞ്ചുകാരിയായ ഭാര്യ ഐറീൻ വിദേശത്തായതു കൊണ്ടു ജോസഫ് ഒറ്റക്കാണു താമസം.
സുഹൃത്തുക്കളുമൊത്തു ആഘോഷിക്കാൻ രാഹുൽ ലൈംഗിക തൊഴിലാളിയായ സുമിത്രയേയും (അനു മോൾ) വീട്ടിലെത്തിക്കുന്നു. പക്ഷേ, അവരുടെ ഇടയിലേക്കു രസം കൊല്ലിയായി പലപ്പോഴും ഫ്ലാറ്റിലെ അസോസിയേഷൻ സെക്രട്ടറിയായ മത്തായിക്കുഞ്ഞു (സുനിൽ സുഖദ) കയറി വരുന്നു. ജോസഫിന്റെ മാന്യവും സൗമ്യവും സ്ത്രീകളോടുള്ള ബഹുമാനം കലർന്നതുമായ പെരുമാറ്റം വിദ്യയെ ആകർഷിക്കുന്നു. രെശ്മിയുടെ ചാനലിലെ പുതിയ ബോസായ പ്രണവ് പ്രഭാകറെന്ന പിപിക്കു (അശ്വിൻ മാത്യു) രെശ്മിയിൽ താത്പര്യം തോന്നുകയും ബിബിസിയുടെ ട്രെയിനിങ്ങിനും പ്രമോഷനും രെശ്മിയെ പരിഗണിക്കാമെന്നു വാഗ്ദാനം നൽകുകയും ചെയ്യുന്നു.
പിപി പല വാഗ്ദാനങ്ങൾ നൽകി രെശ്മിയെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും രെശ്മി അയാളെ ഭീഷണിപ്പെടുത്തി ഒഴിവാക്കുന്നു. ജോസഫും വിദ്യയും തമ്മിലുള്ള അടുപ്പം ലൈംഗിക ബന്ധത്തിലേക്കെത്താറാകുമ്പോഴേക്കും ഒരു ഫോൺ കോൾ കാരണം ജോസഫിനു വീട്ടിൽ നിന്നും പോകേണ്ടി വരുന്നു. രാഹുലിനും സുഹൃത്തുക്കൾക്കും ഓരോ കാരണങ്ങൾ മൂലം സുമിത്രയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുന്നില്ല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞു എല്ലാവരും തിരികെ പോകുമ്പോൾ സുമിത്ര മകളുടെ അടുത്തേക്കു പോകുന്നു.
- 1732 views